|    Oct 21 Sat, 2017 10:45 am

സംസ്ഥാന ബധിര കായികമേള എറണാകുളത്തിന് ഓവറോള്‍

Published : 29th August 2016 | Posted By: SMR

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ നടന്ന 22ാമത് സംസ്ഥാന ബധിര കായികമേളയില്‍ എറണാകുളം ജില്ല 182 പോയിന്റോടെ ഓവറോള്‍ ജേതാക്കളായി.
ഇത് അഞ്ചാംതവണയാണ് എറണാകുളത്തിന്റെ കിരീടനേട്ടം. 180.5 പോയിന്റോടെ കോട്ടയമാണ് റണ്ണറപ്പ്. 121.5 പോയിന്റോടെ കോഴിക്കോട് ജില്ല മൂന്നാംസ്ഥാനം നേടി. അത്‌ലറ്റിക് മല്‍സരങ്ങളില്‍ എറണാകുളം- 170, കോട്ടയം- 152.2, കോഴിക്കോട്- 110.5 എന്നിങ്ങനെയാണ് പോയിന്റ് നില. ഇന്നലെ നടന്ന വോളിബോള്‍ മല്‍സരങ്ങളില്‍ എറണാകുളം ജേതാക്കളായി. മലപ്പുറത്തിനാണ് രണ്ടാംസ്ഥാനം. ടേബിള്‍ ടെന്നിസില്‍ മലപ്പുറം, പാലക്കാട് ജില്ലകള്‍ ഒന്നും രണ്ടും സ്ഥാനക്കാരായി. സമാപനസമ്മേളനത്തില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍ ട്രോഫികള്‍ വിതരണം ചെയ്തു. ഡോ. കെ കുഞ്ഞാലി അധ്യക്ഷത വഹിച്ചു. പി കെ തങ്കച്ചന്‍, ടി എം അബ്ദുറഹ്മാന്‍, വി എം മോഹനന്‍, നൗഷാദ്, ഷാനവാസ്, എന്‍ വിജയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക