|    Jan 22 Sun, 2017 11:58 pm
FLASH NEWS

സംസ്ഥാന ബധിര കായികമേളയ്ക്ക് തുടക്കം

Published : 27th August 2016 | Posted By: SMR

കോഴിക്കോട്: 22ാമത് സംസ്ഥാന ബധിര കായികമേള മെഡിക്കല്‍ കോളജ് ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് കെ ജെ മത്തായി അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക് മുഖ്യാതിഥിയായിരുന്നു. സംസ്ഥാന ബധിര സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വാള്‍ട്ടര്‍ ഫെര്‍ണാണ്ടസ് പതാകയുയര്‍ത്തി. കോസ്‌മോസ് സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ എ കെ നിഷാദ്, ടി സി അഹമ്മദ്, ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ സെക്രട്ടറി പി കെ തങ്കച്ചന്‍, സംസ്ഥാന ബധിര സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ എല്‍ വിജയകുമാര്‍ സംസാരിച്ചു. ബധിര സംസ്ഥാന ഫുട്‌ബോള്‍ മേള ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ബധിര അസോസിയേഷന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരം ന ല്‍കണമെന്നും ബധിരകായികമേളയിലെ വിജയികള്‍ക്ക് ഗ്രേസ് മാര്‍ക്കും ജോലിയും നല്‍കുന്നതിനും അതുപോലെ സ്‌കൂള്‍ ബധിരകായികമേളകള്‍ തുടങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു. 25 ഇനങ്ങള്‍ കഴിഞ്ഞപ്പോള്‍ കോട്ടയം 45 പോയന്റ് നേടി ഒന്നാംസ്ഥാനത്തും 43 പോയന്റോടെ എറണാകുളവും, 35 പോയന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനത്തും മുന്നിട്ടുനില്‍ക്കുന്നു. മേള 28ന് സമാപിക്കും. സമാപനസമ്മേളനത്തില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍ വിജയികള്‍ക്ക് കോസ്‌മോസ് ട്രോഫി വിതരണം ചെയ്യും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക