|    Sep 23 Sat, 2017 12:25 am
FLASH NEWS

സംസ്ഥാന ബജറ്റ്; മലയോര മേഖലയ്ക്ക് കൈനിറയെ

Published : 9th July 2016 | Posted By: SMR

മുക്കം: പിണറായി വിജയന്‍ മന്ത്രിസഭയുടെ ആദ്യ ബജറ്റ് ധനമന്ത്രി ടി.എം തോമസ് ഐസക്ക് അവതരിപ്പിച്ചപ്പോള്‍ മലയോര മേഖലക്കും നിരവധി പദ്ധതികള്‍. മലയോര മണ്ഡലങ്ങളായ തിരുവമ്പാടി, കുന്ദമംഗലം, കൊടുവളളി നിയോജക മണ്ഡലങ്ങള്‍ക്കായി കോടിക്കണക്കിന് രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. തിരുവമ്പാടിയില്‍ ചുരം ബദല്‍ റോഡായ കള്ളാടി മേപ്പാടി തുരങ്ക പാതക്ക് 20 കോടി രൂപ വകയിരുത്തി.
ഇതോടെ മലയോര മേഖലയുടെ വര്‍ഷങ്ങളായുളള കാത്തിരിപ്പിനാണ് അറുതിയാവാന്‍ പോവുന്നത്. മലയോര ജനതയുടെ മറ്റൊരു പ്രധാന ആവശ്യമായിരുന്ന അഗസ്ത്യന്‍ മുഴി തിരുവമ്പാടി കോടഞ്ചേരി കൈതപ്പൊയില്‍ റോഡിന് 30 കോടി രൂപയും വകയിരുത്തി. മുക്കം നഗരസഭ ,തിരുവമ്പാടി, കോടഞ്ചേരി , പുതുപ്പാടി പഞ്ചായത്തുകളിലെ സമഗ്ര വികസനത്തിനും ആക്കം കൂട്ടുന്നതാണ് ഈ റോഡ്, നിരവധി സംസ്ഥാന, ദേശീയ, രാജ്യാന്തര താരങ്ങളുള്ള മലയോര മേഖലയില്‍ പുല്ലൂരാംപാറ സ്‌പോര്‍ട് കോംപ്ലക്‌സിന് 5 കോടി രൂപയും പുലിക്കയം പാലത്തിന് 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കൂടരഞ്ഞി പൂവാറംതോട്, നായാടംപൊയില്‍, ചാലിയാര്‍ റോഡിന് 15 കോടി എന്നിവ ബജറ്റ് പ്രസംഗത്തില്‍ തന്നെ പ്രഖ്യാപിച്ചു.
വോള്യം ഒന്നിലും 2 ലും നിരവധി പദ്ധതികളും ഉള്‍പ്പെട്ടിട്ടുണ്ട്. മണ്ഡലത്തില്‍ 6 പാലങ്ങള്‍ക്ക് ഇരുപത്തിയൊന്നര കോടി വകയിരുത്തി. കുണ്ടന്‍ തോട് പാലം 8 കോടി, കുപ്പായക്കോട് പാലം 4 കോടി, ചെമ്പുകടവ് പാലം 3 കോടി, കുഴിനക്കി പാറ പാലം രണ്ടര കോടി, വഴിക്കടവ് പാലം 2 കോടി ,പനം പിലാവ് പാലം 2 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്. തിരുവമ്പാടി ഐടി ഐ ക്ക് കെട്ടിടം നിര്‍മിക്കാന്‍ 3 കോടിയും മുക്കം ഗവ: പോളിടെക്‌നിക്കിന് 5 കോടിയും പോലീസ് സ്‌റ്റേഷന്‍ കെട്ടിട നിര്‍മ്മാണം 10 കോടി എന്നിങ്ങനെയും നിര്‍ദേശമുണ്ട്. അമ്പായതോട് ഊരൂട് കോടഞ്ചേരി റോഡിന് 15 കോടിയും കൂടരഞ്ഞി ചാലിയാര്‍ റോഡിന് 5 കോടിയും തിരുവമ്പാടി കൂടരഞ്ഞി തോട്ടുമുക്കം റോഡിന് 10 കോടിയും നിര്‍ദേശമുണ്ട്.
അടിവാരം കേളന്‍ മൂല റോഡ് 15 കോടി, ഈങ്ങാപുഴ കണ്ണോത്ത് കോടഞ്ചേരി റോഡ് 15 കോടി, മുക്കം കടവ് കാരമൂല തേക്കുംകുറ്റി റോഡ്5 കോടി ,നോര്‍ത്ത് കാരശേരി കൊടിയത്തൂര്‍ ചെറുവാടി റോഡ് 4 കോടി, കൂളിമാട്കടവില്‍ പാലം നിര്‍മിക്കുന്നതിനായി 25 കോടി എന്നിങ്ങനെയാണ് വകയിരുത്തിയത്.
ഒരു മണ്ഡലത്തിലെ ഒരു സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി തിരഞ്ഞെടുത്തത് മുക്കം നീലേശ്വരം ഹയര്‍ സെക്കന്ററി സ്‌കൂളിനെയാണ്. കൊടുവള്ളിമണ്ഡലത്തിലും നിരവധി പദ്ധതികളാണ് ബജറ്റില്‍ ഉള്ളത്. പ്രധാനമായും റോഡുകളുടെ നവീകരണവും പുനരുദ്ധാരണവുമാണ് ഉള്ളത്.മണ്ഡലത്തില്‍ 19 റോഡുകള്‍ക്ക് ബജറ്റില്‍ ഫണ്ടനുവദിച്ചതായി കാരാട്ട് റസാഖ് എം.എല്‍.എ പറഞ്ഞു.
കൊടുവള്ളി സിറാജ് ബൈപ്പാസ്, ഹൈസ്‌കൂള്‍ ആസാദ് റോഡ്, പരപ്പന്‍ പൊയില്‍ പുന്നശേരി റോഡ്, താമരശേരി വരട്ട്യാക്കല്‍ റോഡ്, കൂടത്തായ് ആര്‍ ഇ സി റോഡ്, പുത്തൂര്‍ വെളിമണ്ണ റോഡ് തുടങ്ങിയവയാണ് പ്രധാന റോഡുകള്‍ .
ട്രാഫിക് സുരക്ഷാ പ്രവൃത്തി ദേശീയപാത 766 ല്‍ കിലോമീറ്റര്‍ 21.700 മുതല്‍ 22 .60 വരെയും 22. 500 മുതല്‍ 22.800 വരെ െ്രെഡനേജ്കം ഫൂട്പാത്ത് നിര്‍മിക്കുന്നതിനായും തുക അനുവദിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക