|    May 26 Fri, 2017 4:56 pm
FLASH NEWS

സംസ്ഥാന ബജറ്റ് നാളെ

Published : 11th February 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാളെ അവതരിപ്പിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ക്ഷേമവികസന പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുന്ന ബജറ്റായിരിക്കും അവതരിപ്പിക്കുക.
വികസനവും കരുതലുമെന്ന സര്‍ക്കാര്‍ മുദ്രാവാക്യത്തിന്റെ ചുവടുപിടിച്ചുള്ള ബജറ്റായിരിക്കുമെന്നാണു സൂചന. ക്ഷേമപെന്‍ഷനുകളില്‍ വര്‍ധന, ദുര്‍ബലവിഭാഗങ്ങള്‍ക്കു കൂടുതല്‍ ആനുകൂല്യങ്ങള്‍, ആരോഗ്യമേഖലയില്‍ ജനകീയ പദ്ധതികള്‍, പാവപ്പെട്ടവര്‍ക്കും ദുര്‍ബലവിഭാഗങ്ങള്‍ക്കും ഒട്ടേറെ ആശ്വാസ പദ്ധതികള്‍, റബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ സഹായം എന്നിവയാണ് ബജറ്റിന്റെ അണിയറയില്‍ ഒരുങ്ങുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day