|    Mar 30 Thu, 2017 2:28 pm
FLASH NEWS

സംസ്ഥാന ബജറ്റ്: കോട്ടയത്ത് റബര്‍ അധിഷ്ഠിത പാര്‍ക്ക്

Published : 9th July 2016 | Posted By: SMR

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തില്‍ കോട്ടയത്തിന് റബര്‍ അധിഷ്ഠിത വ്യവസായ പാര്‍ക്ക്. റബര്‍ വിലസ്ഥിരതാ ഫണ്ടിന് 500 കോടിയും വകയിരുത്തി.
അതേസമയം ബജറ്റ് പ്രഖ്യാപനത്തില്‍ ജില്ലയ്ക്ക് കടുത്ത അവഗണനയെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സാമ്പത്തിക പൊതുസേവന മേഖലകള്‍, ആരോഗ്യം, വ്യവസായം, അടിസ്ഥാന സൗകര്യം, ടൂറിസം, തൊഴില്‍, സാമൂഹിക പശ്ചാത്തലം തുടങ്ങി വിവിധ മേഖലകളില്‍ പൊതുവായുള്ള പദ്ധതികളും സഹായവുമല്ലാതെ എടുത്തുപറയത്തക്ക പദ്ധതികള്‍ ജില്ലയ്ക്ക് നല്‍കുന്നതില്‍ ബജറ്റ് പരാജയപ്പെട്ടതായും വിലയിരുത്തല്‍ ഉണ്ട്.
എന്നാല്‍ ജില്ലയുടെ വികസനത്തിന് മുന്‍തൂക്കം നല്‍കുന്ന ഓട്ടേറെ പദ്ധതികള്‍ക്ക് ബജറ്റ് പ്രഖ്യാപനം സഹായകരമാണെന്ന അഭിപ്രായവും ശക്തമാണ്. കോട്ടയത്ത് ലളിതാംബിക അന്തര്‍ജനത്തിന്റെ പേരില്‍ സാംസ്‌കാരിക സമുച്ചയം 40 കോടി അനുവദിച്ചു.
വൈക്കം സത്യഗ്രഹത്തെക്കുറിച്ചുള്ള ചരിത്ര മ്യൂസിയത്തിന് 50 ലക്ഷം രൂപ. കോട്ടയത്ത് സൂസന്‍ മേബിള്‍ തോമസ് ഇന്‍ഡോര്‍ സ്‌റ്റേഡിയം എന്നിവയും ബജറ്റിലുണ്ട്.. എല്ലാ പഞ്ചായത്തിലും ഒരു കളിക്കളം പദ്ധതിയില്‍ അയ്മനം പഞ്ചായത്തില്‍ സ്റ്റേഡിയം അനുവദിച്ചു.
ആലപ്പുഴ-കുട്ടനാട്-ചങ്ങനാശേരി-കോട്ടയം മേഖലയിലെ ജലഗതാഗതം നവീകരിക്കുന്നതിന് ഇന്‍ലാന്‍ഡ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് വഴി പദ്ധതിക്ക് 400 കോടി ബജറ്റിലുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day