|    May 26 Fri, 2017 3:38 am
FLASH NEWS

സംസ്ഥാന ബജറ്റ്: കശുവണ്ടി മേഖലയുടെ പുനരുദ്ധാരണത്തിന് പദ്ധതി

Published : 9th July 2016 | Posted By: SMR

കൊല്ലം: ഗുരുതരമായ പ്രതിസന്ധി നേരിടുന്ന കശുവണ്ടി മേഖലയുടെ പുനരുദ്ധാരണത്തിന് ബജറ്റില്‍ പദ്ധതി. ഇതിന്റെ ഭാഗമായി കശുവണ്ടി വികസന കോര്‍പറേഷന് 75 കോടിയും കാപ്പക്‌സിന് 25 കോടിയും വകയിരുത്തി. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ബജറ്റില്‍ കശുവണ്ടി വികസന കോര്‍പറേഷന് 30 കോടിയും കാപ്പക്‌സിന് എട്ട് കോടിയും വകയിരുത്തിയിരുന്നു. 10 കശുവണ്ടി ഫാക്ടറികളുടെ ആധുനിക വല്‍ക്കരണത്തിന് വേണ്ടി പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിന്നും 100 കോടിയും രൂപ ഇത്തവണ അനുവദിച്ചിട്ടുണ്ട്. നടപ്പുവര്‍ഷം 25 കോടിയാണ് ഇതിനാവശ്യമുള്ളത്. കശുമാണ് കൃഷിയുടെ പ്രോല്‍സാഹനത്തിന് അഞ്ച് കോടിയും ബജറ്റില്‍ അനുവദിച്ചു.

കുടിവെള്ളം ഉള്‍പ്പടെ അടിസ്ഥാന സൗകര്യവികസനം നടപ്പക്കാന്‍ തിരഞ്ഞെടുത്ത സംസ്ഥാനത്തെ 10 നഗരസഭകളുടെ പട്ടികയില്‍ കൊല്ലവും ഇടംപിടിച്ചു. കൊല്ലം കോര്‍പറേഷന്‍ ഉള്‍പ്പടെ 10 നഗരസഭകള്‍ക്കും സമീപ പഞ്ചായത്തുകള്‍ക്കുമായി സമഗ്ര പദ്ധതി ആരംഭിക്കുന്നതിനായി 735 കോടിയാണ് അനുവദിച്ചിട്ടുള്ളത്.
്ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ജില്ലയില്‍ കേരള നവോത്ഥാന സാംസ്‌കാരിക സമുച്ചയം നിര്‍മിക്കാനും പദ്ധതിയുണ്ട്. നാടകശാല, സിനിമാ തിയറ്റര്‍, സംഗീത ശാല, ഗ്യാലറി, പുസ്ത കടകള്‍, ചര്‍ച്ചകള്‍ക്കും മറ്റുമുള്ള സെമിനാര്‍ ഹാളുകള്‍, ശില്‍പ്പികള്‍ക്കും കൗരകൗശല വിദ്യാര്‍ക്കാര്‍ക്കുള്ള പണിശാലകള്‍, നാടക റിഹേഴ്‌സല്‍ സൗകര്യം, കലാകാരന്‍മാര്‍ക്കും സാഹിത്യകാരന്‍മാര്‍ക്കും ഹ്രസ്വകാലത്തേക്കുള്ള താമസ സൗകര്യങ്ങള്‍ എല്ലാം ഈ കേന്ദ്രങ്ങളിലുണ്ടാകും. സ്ഥലസൗകര്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും രൂപകല്‍പ്പന. 40 കോടിയോളം രൂപയാണ് ഇതിനായി ചെലവിടുക. കുടവട്ടൂരിലെ ഭരത് മുരളി ഡ്രാമ അക്കാദമിക്ക് 50 ലക്ഷവും ചടയമംഗലത്തുള്ള വയല വാസുദേവന്‍പിള്ള സ്മാരകത്തിന് 25 ലക്ഷവും ഓയൂര്‍ കൊച്ചുഗോവിന്ദപിള്ള ആശാന്‍ കലാകേന്ദ്രത്തിന് അഞ്ച് ലക്ഷവും അനുവദിച്ചിട്ടുണ്ട്. ജില്ലയില്‍ ഒളിംപ്യന്‍ സുരേഷ് ബാബുവിന്റെ നാമധേയത്തില്‍ മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കും. എല്ലാ ജില്ലകളില്‍ ഇത്തരം സ്റ്റേഡിയങ്ങള്‍ നിര്‍മിക്കുന്നുണ്ട്. 500 കോടിയാണ് പദ്ധതിക്കായി മാറ്റിവച്ചിരിക്കുന്നത്. കുണ്ടറ കൊറ്റംകരയില്‍ മിനി സ്റ്റേഡിയം നിര്‍മിക്കാനും പദ്ധതിയുണ്ട്.
കൊന്നയില്‍ കടവ് പാലത്തിന് 30 കോടിയും പെരുമണ്‍-മണ്‍ട്രോതുരുത്ത് പാലത്തിന് 60 കോടിയും കുളത്തൂപ്പുഴ ശ്രീശാസ്ത അമ്പലക്കടവ് പാലത്തിന് 10 കോടിയും അനുവദിച്ചു. ഓച്ചിറയില്‍ റെയില്‍വേ അണ്ടര്‍പാസിനും അനുമതി ലഭിച്ചു. 20 കോടിയാണ് നിര്‍മാണ ചെലവ്. കൊട്ടാരക്കര റിങ് റോഡിന് 15 കോടിയും കലഞ്ഞൂര്‍-പാടം റോഡിന് 15 കോടിയും ചാത്തന്നൂര്‍-മീനാട്-കുളമട-പരവൂര്‍-നെല്ലാറ്റില്‍-പൂതക്കുളം-ഇടയാടി റോഡിന് 100 കോടിയും അനുവദിച്ചു. ചിറ്റുമല-മാലുമേല്‍ റോഡിന് 45 കോടി, ആശ്രാമം ലിങ്ക് റോഡ് തേവള്ളി വരെ നീട്ടുന്നതിന് 75 കോടിയും പാങ്ങോട്-കടയ്ക്കല്‍-ചിങ്ങേലി-ചടയമംഗലം റോഡിന് 20 കോടിയും ഐരക്കുഴി-അഞ്ചല്‍ റോഡ് 10 കോടിയും വാളകം-തടിക്കാട്-അഞ്ചല്‍ മാര്‍ക്കറ്റ്-മാത്ര-അടുക്കളമൂല റോഡിന് 15കോടിയും പുനലൂര്‍ ടൗണ്‍ റോഡുകള്‍ക്ക് 10 കോടിയും കൊല്ലംകടവ്-കുളനട റോഡിന് 15 കോടിയും കുണ്ടറ-ചിറ്റുമല-ഇടയ്ക്കടവ്-മണ്‍ട്രോതുരുത്ത് റെയില്‍വേ സ്‌റ്റേഷന്‍ റോഡിന് 15 കോടിയും കല്ലുപാലം-ഇരവിപുരം-താന്നിമുക്ക് മയ്യനാട് റോഡിന് 25 കോടിയും വേട്ടുതറമുക്ക്-തേവലക്കര-മൈനാഗപ്പള്ളി-ശാസ്താംകോട്ട-മണപ്പള്ളി-കാഞ്ഞിരത്തുംമൂട്-താമരക്കുളം റോഡിന് 50 കോടിയും അയത്തില്‍-പള്ളിമുക്ക് റോഡിന് 10 കോടിയും വകയിരുത്തിയിട്ടുണ്ട്.കുണ്ടറ പള്ളിമുക്കില്‍ റെയില്‍വേ മേല്‍പ്പാലത്തിന് 10 കോടിയും അനുവദിച്ചു. കൊല്ലം തുറമുഖം യാത്രയ്ക്ക് കൂടി സജ്ജമാക്കുമെന്നുമുള്ള പ്രഖ്യാപനവും ബജറ്റിലുണ്ട്. കൊല്ലം-കോവളം ജലപാതയ്ക്ക് 50 കോടിയും കൊല്ലത്തേയും കൊട്ടാരക്കരയിലേയും പുനലൂരിലേയും റവന്യു ഓഫിസുകള്‍ നവീകരിക്കും. അച്ചന്‍കോവിലില്‍ പുതിയ പോലിസ് സ്‌റ്റേഷന്‍ ആരംഭിക്കും. പുനലൂരില്‍ പുതിയ കോടതി കെട്ടിടം ആരംഭിക്കാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day