സംസ്ഥാന ബജറ്റ് ഇന്ന്: പ്രതീക്ഷയര്‍പ്പിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി
Published : 12th February 2016 | Posted By: SMR
ആര്‍പ്പുക്കര: സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തില്‍ പ്രതീഷ അര്‍പ്പിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാര്‍ഡിയോളജിയും കാര്‍ഡിയോ തൊറാസിക്ക് വിഭാഗവും. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ആദ്യമായി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി കോട്ടയം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോ തൊറാസിക്ക് വിഭാഗം ചരിത്രം സൃഷ്ടിച്ചിരുന്നു.
പരിമിതമായ ചികില്‍സാ സംവിധാനങ്ങളുടെ നടുവില്‍ നിന്നാണ് കാര്‍ഡിയോ തൊറാസിക് വിഭാഗം ഹൃദയം മാറ്റിവയ്ക്ക്ല്‍ ശസ്ത്രക്രിയയക്ക് തുടക്കമിട്ടത്. പത്തനംതിട്ട സ്വദേശിയായ പൊടിയന് എന്നയാളുടെ ഹൃദയം മാറ്റിവച്ചാണ് കാര്‍ഡിയോ തൊറാസിക്ക് ചരിത്രം സൃഷ്ടിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയ മുഖ്യമന്ത്രി കാര്ഡിയോളജിയേയും കാര്‍ഡിയോ തൊറാസിക്ക് വിഭാഗത്തേയും റീജനല്‍ ഇന്സ്റ്റിയൂട്ടായി ഉയര്‍ത്തുമെന്ന് അറിയിച്ചിരുന്നു.
ഇന്നു നടക്കുന്ന ബജറ്റ് സമ്മേളനത്തില്‍ മെഡിക്കല്‍ കോളജിലെ ഈ രണ്ടു വിഭാഗങ്ങളെയും റീജ്യനല്‍ ഇന്‍സ്റ്റിറ്റിയൂട്ടായി ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനം നടക്കുമെന്ന പ്രതീക്ഷയിലാണു ഡോക്ടര്‍മാര്‍. റീജനല്‍ ഇന്‍സ്റ്റിറ്റിയൂട്ടായി ഉയര്‍ത്തുന്നതോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദഗ്ധ ചികില്‍സയും പഠന സംവിധാനങ്ങളും ഒരുക്കുന്നതിനുള്ള അവസരം ഉണ്ടാവും. നിലവില്‍ ഹൃദയ ചികില്‍സ രംഗത്ത് അത്യാന്താപേക്ഷിത ചികില്‍സ ഉപകരണമാണ് കാത്ത് ലാബ്. എന്നാല്‍ ഒരു കാത്ത് ലാബിന്റെ സഹായത്താലാണ് കാര്‍ഡിയോളജിയും കാര്‍ഡിയോ തൊറാസിക്കും പ്രവര്‍ത്തിക്കുന്നത്. ഇതു രോഗികളുടെ ചികില്‍സയെ ബാധിക്കുന്നുണ്ട്. റീജനല്‍ ഇന്‍സ്റ്റിറ്റിയൂട്ടായി ഉയര്‍ത്തി ഫണ്ട് അനുവദിക്കുന്നതിലൂടെ രണ്ട് കാത്ത് ലാബ് ഏര്‍പ്പെടുത്തുന്നതിനുള്ള സാഹചര്യം ഉണ്ടാകും. പുതിയ കാര്‍ഡിയോളി മന്ദിരം അഞ്ചു നിലിയില്‍ പണിയുന്ന തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനമാണ് നടത്തിയിരിക്കുന്നത്.
എന്നാല്‍ നിലവില്‍ മൂന്നു നിലകളില്‍ മാത്രമായാണ് കാര്‍ഡിയോളജിയും കാര്‍ഡിയോ തൊറാസിക്കും പ്രവര്‍ത്തിക്കുന്നത്.
അഞ്ചു നിലകളായി നിര്‍മാണം പൂര്‍ത്തീകരിച്ച് ചികില്‍സ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള സഹായം ഉണ്ടാകണമെന്നും സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.നെഫ്രോളജി വിഭാഗവും ബജറ്റില്‍ പ്രഖ്യാപനത്തില്‍ പ്രതീക്ഷയിലാണ്. നെഫ്രോളജി വിഭാഗത്തിന് പുതിയ കാരുണ്യ പദ്ധതി മുഖേന പത്ത് ഡയാലീസ് മിഷ്യന് നല്‍കുമെന്ന് മുഖ്യമന്ത്രി അടുത്തിടെ അറിയിച്ചിരുന്നു.ഇതു സംബന്ധിച്ച് ബജറ്റില്‍ തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷ.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.