|    Aug 24 Thu, 2017 12:08 pm
Home   >  Todays Paper  >  Page 1  >  

സംസ്ഥാന പ്രവേശന പരീക്ഷ പൂര്‍ണമായി റദ്ദാവില്ല

Published : 29th April 2016 | Posted By: SMR

തിരുവനന്തപുരം: നീറ്റ് ഏകീകൃത പരീക്ഷ നടത്താനുള്ള സുപ്രിംകോടതി ഉത്തരവിനെത്തുടര്‍ന്ന് സംസ്ഥാനസര്‍ക്കാര്‍ നടത്തിയ മെഡിക്കല്‍ പ്രവേശന പരീക്ഷ പൂര്‍ണമായും റദ്ദാവില്ല. എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനം മാത്രമാണ് അഖിലേന്ത്യാ തലത്തില്‍ ഏകീകരിച്ചു സുപ്രിംകോടതി ഉത്തരവിട്ടത്.
എന്നാല്‍, സംസ്ഥാനത്ത് മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്തിയത് ഈ രണ്ടു കോഴ്‌സുകള്‍ക്കു മാത്രമായല്ല. ആയുര്‍വേദ, ഹോമിയോ, സിദ്ധ മെഡിക്കല്‍ കോളജുകളിലേക്കും അഗ്രിക്കള്‍ച്ചറല്‍, വെറ്ററിനറി, ഫിഷറീസ് തുടങ്ങിയ സര്‍വകലാശാലകള്‍ക്കു കീഴില്‍ നടത്തുന്ന കോഴ്‌സുകളിലേക്കും പ്രവേശനം സംസ്ഥാനത്തിന്റെ ‘കീം-2016’ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ്. എംബിബിഎസ്, ബിഡിഎസ് എന്നിവ ഒഴികെയുള്ള മുഴുവന്‍ കോഴ്‌സുകളിലേക്കും ഈ റാങ്ക്‌ലിസ്റ്റ് ബാധകമായിരിക്കുമെന്നു പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക