|    Aug 19 Sun, 2018 6:07 am
FLASH NEWS
Home   >  Todays Paper  >  page 10  >  

സംസ്ഥാന പ്രഫഷനല്‍ നാടകമല്‍സരം; ഈഡിപ്പസ് മികച്ച നാടകം

Published : 3rd August 2018 | Posted By: kasim kzm

തൃശൂര്‍: സംസ്ഥാന പ്രഫഷനല്‍ നാടകങ്ങള്‍ക്കുള്ള 2017ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കെപിഎസി കായംകുളത്തിന്റെ ഈഡിപ്പസ് മികച്ച നാടകാവതരണമായി തിരഞ്ഞെടുക്കപ്പെട്ടു. സംവിധായകന്‍ മനോജ് നാരായണന്‍ മികച്ച സംവിധായകനായി.
രാമേട്ടന്‍ നാടകത്തിലെ ബാബു തിരുവല്ല മികച്ച നടനായും മികച്ച നടിയായി ലക്ഷ്മി അഥവാ അരങ്ങിലെ അനാര്‍ക്കലി നാടകത്തിലെ മീനാക്ഷി ആദിത്യയും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നാടകകൃത്ത് ഒരു നാഴി മണ്ണ് നാടകത്തിന്റെ ഫ്രാന്‍സിസ് ടി മാവേലിക്കര. മികച്ച രണ്ടാമത്തെ നാടകാവതരണങ്ങളായി ലക്ഷ്മി അഥവാ അരങ്ങിലെ അനാര്‍ക്കലി (കോഴിക്കോട് സങ്കീര്‍ത്തന), കരുണ (കാളിദാസ കലാകേന്ദ്രം, കൊല്ലം) തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച രണ്ടാമത്തെ നടന്മാരായി കലവൂര്‍ ശ്രീലന്‍ (ലക്ഷ്മി അഥവാ അരങ്ങിലെ അനാര്‍ക്കലി), ഷിനില്‍ വടകര (കരുണ), മികച്ച രണ്ടാമത്തെ നടിമാരായി മന്‍ജു റെജി (കരുണ), ബീന അനില്‍ (നിര്‍ഭയ) തിരഞ്ഞെടുക്കപ്പെട്ടു. അക്കാദമിയില്‍ ലഭിച്ച 29 നാടകങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത 10 നാടകങ്ങളാണ് ജൂലൈ 23 മുതല്‍ ആഗസ്ത് 1 വരെ തൃശൂര്‍ സംഗീത നാടക അക്കാദമി കെ ടി മുഹമ്മദ് തിയേറ്ററില്‍ അരങ്ങേറിയത്. ഞാറയ്ക്കല്‍ ശ്രീനി (ജൂറി ചെയര്‍മാന്‍), സുന്ദരന്‍ കല്ലായി, തങ്കമണി, സി കെ ശശി, സേവ്യര്‍ പുല്‍പ്പാട്ട് (മെംബര്‍ സെക്രട്ടറി) എന്നിവരടങ്ങിയ ജൂറി അംഗങ്ങളാണ് നാടകങ്ങള്‍ വിലയിരുത്തിയത്. 14ന് മൂവാറ്റുപുഴ മേള ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമര്‍പ്പിക്കും

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss