|    Apr 26 Thu, 2018 1:35 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സംസ്ഥാന പോലിസ് മേധാവി അനുശോചിച്ചു

Published : 5th March 2018 | Posted By: kasim kzm

തിരുവനന്തപുരം: വാഹനാപകടത്തില്‍ മരണപ്പെട്ട കൊല്ലം എആര്‍ ക്യാംപിലെ സിവില്‍ പോലിസ് ഓഫിസര്‍ വിപിന്‍ കുമാറിന്റെ വിയോഗത്തില്‍ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അനുശോചിച്ചു. കൃത്യനിര്‍വഹണത്തിനിടയില്‍ ജീവന്‍ വെടിയേണ്ടിവന്ന വിപിന്‍ കുമാറിന്റെ വിയോഗത്തില്‍ അദ്ദേഹം അഗാധമായ ദുഃഖം രേഖപ്പെടുത്തി.
അകാലത്തിലുണ്ടായ ഈ വിയോഗം അദ്ദേഹത്തിന്റെ കുടുംബത്തിന് ഉണ്ടാക്കിയ ഈ നഷ്ടം ഒരിക്കലും നികത്താനാവാത്തതാണെന്നും ആ കുടുംബത്തോടൊപ്പം കേരള പോലിസ് എന്നും ഉണ്ടാകുമെന്നും അനുശോചന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പുത്തൂര്‍ പോലിസ് സ്റ്റേഷന്‍ ഗ്രേഡ് എസ്‌ഐ പി കെ വേണുഗോപാല്‍ ദാസ്, എഴുകോണ്‍ പോലിസ് സ്റ്റേഷന്‍ ഗ്രേഡ് എഎസ്‌ഐ  ജി അശോകന്‍ എന്നിവര്‍ക്ക് സാധ്യമായ എല്ലാ വിദഗ്ധ ചികില്‍സയും ഉറപ്പാക്കുമെന്നും സംസ്ഥാന പോലിസ് മേധാവി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss