|    Apr 26 Wed, 2017 5:32 am
FLASH NEWS

സംസ്ഥാന പോലിസ് കായികമേള: രണ്ടാംദിനം കണ്ണൂര്‍ മുന്നില്‍

Published : 22nd October 2016 | Posted By: SMR

കോഴിക്കോട്: സംസ്ഥാന പോലിസ് കായികമേളയുടെ രണ്ടാംദിനമായ ഇന്നലെ ജില്ലാടിസ്ഥാനത്തില്‍ 36 പോയിന്റുമായി കണ്ണൂര്‍ മുന്നില്‍. 26 പോയിന്റുമായി പാലക്കാട് രണ്ടാംസ്ഥാനത്തും 25 പോയിന്റുമായി തൃശൂര്‍ മൂന്നാംസ്ഥാനത്തുമാണുള്ളത്.
ബറ്റാലിയന്‍ വിഭാഗത്തില്‍ 53 പോയിന്റുമായി തൃശൂര്‍ പോലിസ് അക്കാദമി ഒന്നാംസ്ഥാനത്താണുള്ളത്. തിരുവനന്തപുരം സ്‌പെഷ്യല്‍ ആംഡ് പോലിസ് (എസ്എപി) 52 പോയിന്റ് നേടി രണ്ടാംസ്ഥാനത്തും കേരള ആംഡ് പോലിസ് ഒന്ന് (കെഎപി 1) 46 പോയിന്റുമായി മൂന്നാംസ്ഥാനത്തുമാണുള്ളത്.
ഇന്നലെ നടന്ന മല്‍സരത്തില്‍ രണ്ടു റെക്കോഡുകളാണുണ്ടായത്. വനിതാവിഭാഗം ഡിസ്‌കസ്‌ത്രോയില്‍ പി എ ആര്യയും (23.38), പുരുഷവിഭാഗം ഡിസ്‌കസ്‌ത്രോയില്‍ ബേസില്‍ ജോര്‍ജും(38.5) ആണ് പുതിയ റെക്കോഡിട്ടത്. അഞ്ചു വെറ്ററന്‍സ് ഫൈനലുകളും ഇന്നലെ നടന്നു. മൂന്നു ദിവസമായി ഒളിംപ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന കായികമേളയ്ക്ക് ഇന്നു സമാപനമാവും. ഇന്നു വൈകീട്ട് നാലിനു നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ പോലിസിനും ബറ്റാലിയനും പ്രത്യേകം ചാംപ്യന്‍പട്ടം സമര്‍പ്പിക്കും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day