|    Mar 30 Thu, 2017 8:12 pm
FLASH NEWS

സംസ്ഥാന പോലിസ് കബഡി ചാംപ്യന്‍ഷിപ്പ് ഇന്നും നാളെയും

Published : 15th October 2016 | Posted By: Abbasali tf

കൊല്ലം: സംസ്ഥാന പോലിസ് കബഡി ചാംപ്യന്‍ഷിപ്പ് ഇന്നും നാളെയും കൊല്ലം കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കുമെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ ഡോ.സതീഷ് ബിനോ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എല്ലാ ജില്ലാ ടീമുകളും ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കും.ഇന്ന് വൈകീട്ട് മൂന്നിന് വിളംബര ഘോഷയാത്ര ബാന്‍ഡ് മേളം, ശിങ്കാരിമേളം, തെയ്യം, തിറ, റോളര്‍ സ്‌കേറ്റിങ് എന്നിവയുടെ അകമ്പടിയോടെ ചിന്നക്കട റസ്റ്റ് ഹൗസ് പരിസരത്ത് നിന്ന് ആരംഭിച്ച് കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്ബ് അങ്കണത്തില്‍ സമാപിക്കും. വൈകീട്ട് 4.30ന് മേയര്‍ വി രാജേന്ദ്രബാബുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. എന്‍ കെ പ്രേമചന്ദ്രന്‍ എംപി മുഖ്യാതിഥിയായിരിക്കും. എംഎല്‍എമാരായ എം മുകേഷ്, ആര്‍ രാമചന്ദ്രന്‍, ജി എസ് ജയലാല്‍, എന്‍ വിജയന്‍പിള്ള, കൗണ്‍സിലര്‍ എന്‍ മോഹനന്‍, പോലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ ബാലന്‍, സിറ്റി പോലിസ് കമ്മീഷണര്‍ ഡോ.സതീഷ് ബിനോ, കൊല്ലം എസിപി ജോര്‍ജ് കോശി സംസാരിക്കും. അഞ്ചുമുതല്‍ കബഡി ടൂര്‍ണമെന്റ്. നാളെ വൈകീട്ട് അഞ്ചുമുതല്‍ സമിഫൈനല്‍, ലൂസേഴ്‌സ് ഫൈനല്‍, ഫൈനല്‍ എന്നീ മല്‍സരങ്ങള്‍ നടക്കും.രാത്രി ഏഴിന് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും എം നൗഷാദ് എംഎല്‍എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ മുഖ്യാതിഥിയായിരിക്കും. കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ റൂറല്‍ എസ്പി അജിതാ ബീഗം, കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡന്റ് ജി സത്യബാബു, കൊല്ലം എആര്‍ ക്യാംപ് അസിസ്റ്റന്റ് കമാന്‍ഡന്റ് ആര്‍ ബൈജു പങ്കെടുക്കും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day