|    Oct 20 Fri, 2017 8:53 am
FLASH NEWS

സംസ്ഥാന പാതയില്‍ ബസ് ജീവനക്കാരും നാട്ടുകാരും വീണ്ടും ഏറ്റുമുട്ടി; ദീര്‍ഘദൂര ബസ് തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തില്‍

Published : 15th August 2016 | Posted By: SMR

മലപ്പുറം: തൃശൂര്‍ – കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ മിന്നല്‍ പണിമുടക്ക്. കഴിഞ്ഞ ദിവസം ചങ്ങരംകുളം ചിയാനൂര്‍പാടത്ത് കോളജ് വിദ്യാര്‍ഥിയുടെ മരണത്തിന് ഇടയാക്കിയ സ്വകാര്യബസ് അമിതവേഗമാരോപിച്ച് നാട്ടുകാര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിനും പണിമുടക്കിനും കാരണമായത്. ചങ്ങരംകുളത്ത് നാട്ടുകാര്‍ തുടങ്ങിയ ജനകീയ പഞ്ചിങ് അനുസരിച്ച് അമിതേവഗത്തിലോടുന്ന ബസ്സുകള്‍ തടഞ്ഞ് താക്കീത് ചെയ്തു വിടുന്നുണ്ട്.
അതിന്റെ ഭാഗമായി തടഞ്ഞ ബസ്സിലെ ജീവനക്കാരും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി.തുടര്‍ന്ന് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സുകളിലെ ജീവനക്കാര്‍ പണിമുടക്കുന്നതായി അറിയിച്ചു. ബസ് ജീവനക്കാര്‍ ചങ്ങരംകുളം ടൗണില്‍ പ്രകടനം നടത്തി. സംസ്ഥാന പാതയില്‍ ചിയ്യാനൂര്‍ പാടത്ത് ബസ് ജീവനക്കാരും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ബസ് ജീവനക്കാരനായ നെടുപുഴ സ്വദേശി ദിലീപിനെ കുന്നംകുളം സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏതാനും ദിവസം മുമ്പ് അമിത വേഗത്തിലെത്തിയ കുറ്റിപ്പുറം തൃശൂര്‍ റൂട്ടിലോടുനന സ്വകാര്യ ബസ് തട്ടി വിദ്യാര്‍ഥി മരിച്ചിരുന്നു. ഇന്നലെ കാലത്ത് പത്ത് മണിയോടെ വിദ്യാര്‍ഥി മരിക്കാനിടയാക്കിയ ബസ് നിരത്തിലറങ്ങിയ വാര്‍ത്തയറിഞ്ഞ് അപകടം നടന്ന സ്ഥലത്ത് ഏതാനും പേര്‍ തടയുകയായിരുന്നു. തുടര്‍ന്ന്  നടന്ന സംഘര്‍ഷത്തിലാണ് ബസ് ജീവനക്കാരന് പരിക്കേറ്റത്. ഏറെ നേരം സംഘര്‍ഷാവസ്ഥ നില നിനന്നു. ജീവനക്കാരെകൈയേറ്റം ചെയ്‌തെനനാരോപിച്ച് ബസ് ഓട്ടം നിര്‍ത്തുകയും പഞ്ചിങ് സ്‌റ്റേഷന് മുന്നില്‍  സംഘടിക്കുകയും ചെയ്തതോടെ ചങ്ങരംകുളം എസ്‌ഐ ബേബിയുടെ നേതൃത്വത്തില്‍ പോല്‌സ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി.
ജീവനകക്കാന്‍ മറ്റു ബസ്സുകള്‍ തടഞ്ഞു നിര്‍ത്തി  സമരത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ചിയ്യാനൂര്‍ പാടത്തെ പഞ്ചിങ് സ്‌റ്റേഷന് മുന്നില്‍ നിന്ന ബസ് ജീവനക്കാര്‍ സംസ്ഥാന പാതയിലൂടെ മൂന്ന് കീലോമീറ്റര്‍ അകലെയുള്ള ചങ്ങരംകുളം പോലിസ് സ്‌റ്റേഷനു മുന്നിലെത്തി ഏറെ നേരം സ്‌റ്റേഷന്‍ കവാടത്തിന് മുന്നില്‍ പ്രകടനം വിളിച്ചു. ബസ് ജീവനക്കാരനെ അക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെനനാവശ്യപ്പെട്ട് സ്‌റ്റേഷന്‍ വളപ്പിലേക്ക് കയറാന്‍ ശ്രമിച്ച തൊഴിലാളികളെ പൊന്നാനി എസ്‌ഐ ശശീന്ദ്രന്‍ മേലയില്‍, ചങ്ങരംകുളം അഡീഷ്ണല്‍ എസ്‌ഐ ബേബിഎനനിവരുടെ നേതൃത്വത്തില്‍ പോലിസ് തടഞ്ഞു.
പിന്നീട് സംസ്ഥാന പാതയോരത്തെ സ്‌റ്റേഷന്‍ കവാടത്തിന് മുന്നില്‍ ധര്‍ണ നടത്തിയ ബസ് തൊഴിലാളികള്‍ പോലിസിനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വരെ ഒരു സ്വകാര്യ ബസ്സുകളും നിരത്തിലിറക്കില്ലെന്ന്  പ്രഖ്യാപിച്ചാണ് തൊഴിലാളികള്‍ പിരിഞ്ഞത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക