|    Jan 22 Sun, 2017 4:00 pm
FLASH NEWS

സംസ്ഥാന പാതയില്‍ അപകട ഭീഷണിയായി വെള്ളക്കെട്ടുകള്‍

Published : 1st July 2016 | Posted By: SMR

ആലത്തൂര്‍: മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയില്‍ വെള്ളം ഒഴുകുവാന്‍ സംവിധാനമില്ലാതെ പാതയിലൂടെ പരന്നൊഴുകുന്നത് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാകുന്നു.
ചിറ്റില്ലഞ്ചേരി, നീലിചിറ വളവില്‍ ഒരു ഭാഗത്ത് വെള്ളം കെട്ടിനില്‍ക്കുന്നതുമൂലം വാഹനങ്ങള്‍ എതിര്‍ദിശയിലാണ് സഞ്ചരിക്കുന്നത്. വളവില്‍ എതിര്‍ദിശയില്‍ വരുന്നതുമൂലം വഴിയാത്രക്കാര്‍ക്കും, വാഹനങ്ങള്‍ക്കും അപകട ഭീഷണിയുയര്‍ത്തുകയാണ്.
പാത നവീകരണം നടത്തുന്നതിന്റെ ഭാഗമായി ഈ ഭാഗത്ത് അഴുക്കുചാല്‍ നിര്‍മിച്ചുവെങ്കിലും ചാലില്‍ മണ്ണ് വീട് മുടിയ അവസ്ഥയാണ്. ഇതുമൂലം ചിറ്റില്ലഞ്ചേരി കവലയില്‍ നിന്നും, പാറയ്ക്കല്‍ കാട്ടില്‍ നിന്നും വരുന്ന മഴവെള്ളം കുത്തിയൊലിച്ച് നീലിചിറ വളവിലെത്തി കെട്ടിനില്‍ക്കുകയാണ്. കനത്ത മഴപെയ്താല്‍ മുട്ടോളം വെള്ളമാണ് ഈ ഭാഗത്ത് കെട്ടിനില്‍ക്കുന്നത്. വാഹനങ്ങള്‍ കടന്നുപോകുമ്പോ ള്‍ കെട്ടിനില്‍ക്കുന്ന വെള്ളം തൊട്ടടുത്ത വീടിന്റെ മുറ്റത്തുകൂടി ഒഴുകിപോകുന്നത് വീട്ടുകാര്‍ക്കും ദുരിതമായി. വഴിയ കോഴിപ്പാടത്തുനിന്നുള്ള അഴുക്കുചാലിലെ വെള്ളമാണ് പള്ളിക്കാട് ഭാഗത്ത് പാതയിലൂടെ പരന്നൊഴുകുന്നത്.
നിരവധി യാത്രക്കാര്‍ ബസ്സ് കാത്തുനില്‍ക്കുന്ന ഭാഗത്തുകൂടെ ഒഴുകുന്നതിനാല്‍ വേഗതയില്‍ വരുന്ന വാഹനങ്ങള്‍ വെള്ളം തെറിപ്പിക്കുന്നത് നിത്യ സംഭവമാണ്. ഈ ഭാഗത്തുള്ള അഴുക്കുചാലുകള്‍ വൃത്തിയാക്കിയിട്ട് വര്‍ഷങ്ങളായതായി നാട്ടുകാര്‍ പറയുന്നു. മാലിന്യവും, മണ്ണും അടിഞ്ഞുകൂടിയതുമൂല മാണ് പാതയിലേക്ക് വെള്ളം പരന്നൊഴുകുന്നത്. പാതയിലൂടെ വെള്ളം പരന്നൊഴുകുന്നതുമൂലം പലഭാഗങ്ങളിലും പാത തകര്‍ന്നുതുടങ്ങി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 41 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക