|    Feb 28 Tue, 2017 9:09 am
FLASH NEWS

സംസ്ഥാന പാതയില്‍ അപകടം പതിവ് ; രണ്ടു ദിവസത്തിനിടെ നാല് അപകടങ്ങള്‍

Published : 29th October 2016 | Posted By: SMR

പേരാമ്പ്ര: കുറ്റിയാടി- ഉള്ള്യേരി സംസ്ഥാനപാതയില്‍ അപകടങ്ങള്‍ പതിവു കാഴ്ചകളാവുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലായി തിരക്കേറിയ സംസ്ഥാനപാതയില്‍ നാലു അപകടങ്ങളാണ് സംഭവിച്ചത്. കക്കാട് പഴയ പെട്രോള്‍ പമ്പിനടുത്ത് കാറുകള്‍ കൂട്ടിയിടിച്ച് രണ്ടു പേരെ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ ഭാഗത്ത് വാഹനങ്ങള്‍ പരസ്പരം കാണാന്‍ കഴിയാത്ത വിധം റോഡിന്റെ വളവും കയറ്റവും അപകടം വിളിച്ചു വരുത്തുന്നുണ്ട്. റോഡില്‍ അപായസൂചന നല്‍കുന്ന യാതൊരു സംവിധാനവും ഈ ഭാഗത്തില്ല.വ്യാഴാഴ്ച 12 മണിയോടടുത്ത് സംസ്ഥാനപാതയില്‍ മൂരികുത്തിക്കും ലാസ്റ്റ് കല്ലോടിനും ഇടയ്ക്കുള്ള വളവിലും കാറും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായി. വെള്ളിയാഴ്ച പുലര്‍ച്ചെ വടകര റോഡ് ജങ്ഷനില്‍ കാര്‍ കടവരാന്തയില്‍ പാഞ്ഞുകയറി അപകടമുണ്ടായി. വെള്ളിയാഴ്ച പത്തുമണിയോടെ സംസ്ഥാന പാതയില്‍ കക്കാട് കഴിഞ്ഞ് വളവില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായി. നവീകരിച്ച സംസ്ഥാനപാതയില്‍ വാഹനങ്ങളുടെ അമിതവേഗതയില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞിട്ടുണ്ടെങ്കിലും യാത്രക്കാര്‍ ഇപ്പോഴും അശ്രദ്ധരാണെന്ന് വര്‍ധിച്ചു വരുന്ന അപകടങ്ങള്‍ വ്യക്തമാക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day