|    Sep 22 Sat, 2018 12:52 am
FLASH NEWS

സംസ്ഥാന പാതയിലെ അശാസ്ത്രീയമായ ഹമ്പ് പതിവായി അപകടമുണ്ടാക്കുന്നു

Published : 18th January 2017 | Posted By: fsq

 

വൈപ്പിന്‍: വൈപ്പിന്‍-പള്ളിപ്പുറം സംസ്ഥാന പാതയില്‍ എടവനക്കാട് പഴങ്ങാട് ഹിദായത്തുല്‍ ഇസ്‌ലാം ഹയര്‍സെക്കന്ററി സ്‌കൂളിനു മുന്നില്‍ സ്ഥാപിച്ചിട്ടുള്ള അശാസ്ത്രീയമായ ഹമ്പ് അപകടക്കെണിയൊരുക്കുന്നതായി പരാതി. ഇരുചക്രവാഹനങ്ങള്‍പോലുള്ള ചെറു വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പെടുന്നത്. ഇന്നലെയും ഇവിടെ അപകടം ആവര്‍ത്തിച്ചു. കുടുംബം സഞ്ചരിക്കുകയായിരുന്ന ബൈക്ക് ഹമ്പില്‍ ചാടി നിയന്ത്രണംവിട്ട് നാലുവയസുള്ള കുട്ടിക്ക് പരിക്കേറ്റിരുന്നു. ഞായറാഴ്ചയും ഇവിടെ അപകടം നടന്നിരുന്നു. ഹമ്പ് കണ്ട് ബ്രേക്കിട്ട മോട്ടോര്‍ ബൈക്കിനു പിന്നില്‍ മറ്റൊരു ബൈക്ക് വന്നിടിക്കുകയും ഹമ്പില്‍നിന്നും ചാടിയിറങ്ങിയ മോട്ടോര്‍ബൈക്കിന്റെ സൈലന്‍സര്‍ ഹമ്പില്‍ ഇടിക്കുകയും ചെയ്തു. വേഗം കുറവായതിനാല്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റില്ല. ഹമ്പിനു വിസ്താരമില്ലാത്തതാണ് അപകടത്തിനു പ്രധാന കാരണം. വാഹനങ്ങളുടെ വീല്‍ ബെയ്‌സ് അനുസരിച്ചുള്ള വീതിയില്ലാത്തതിനാല്‍ വീ ല്‍ ഹമ്പില്‍നിന്നും ചാടി അപകടങ്ങള്‍ ഉണ്ടാവുന്നതെന്നാണ് ആക്ഷേപം. സ്വകാര്യ ബസ്സുകളില്‍ യാത്രക്കാര്‍ക്കും ഹമ്പ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ബസ് ഹമ്പ് ചാടുമ്പോള്‍ സീറ്റിലിരിക്കുന്നവരെ എടുത്തടിക്കുന്നതായാണ് പരാതി. അതുപോലെ ഹമ്പില്‍ സീബ്രാലൈനുകള്‍ വരച്ചത് ഭൂരിഭാഗവും മാഞ്ഞുകിടക്കുകയാണ്. ഇതുമൂലം ഹമ്പ് വളരെ അടുത്തെത്തുമ്പോഴേ കാണുകയുള്ളു. നേരത്തെ ഇവിടെ വീതിയേറിയതും പരന്നതുമായ ഹമ്പായിരുന്നു സ്ഥാപിച്ചിരുന്നത്. കുറച്ചുനാള്‍ മുമ്പ് റീ ടാറിങ് നടത്തിയപ്പോഴാണ് ഹമ്പിനു വിസ്താരം കുറഞ്ഞത്. അടിയന്തരമായി ഹമ്പ് ശാസ്ത്രീയമായി പുനര്‍ നിര്‍മിക്കണമെന്ന് പൊതുമരാമത്ത് അധികൃതരോട് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കൂടാതെ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss