|    Jul 23 Mon, 2018 3:32 pm
FLASH NEWS

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് പോലി സ് മേധാവി റിപോര്‍ട്ട് നല്‍കി

Published : 14th September 2017 | Posted By: fsq

 

കോഴിക്കോട്: നാദാപുരം തൂണേരിയില്‍ 2015 ലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ പോലിസ് വീഴ്ചയുണ്ടായതായി ലഭിച്ച പരാതിയില്‍ സംസ്ഥാന പോലിസ് മേധാവി റിപോര്‍ട്ട് നല്‍കിയതായി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അറിയിച്ചു. റിപോര്‍ട്ട് പരിശോധിച്ച് പോലിസിന് ആവശ്യമായ നിര്‍ദേശം നല്‍കുമെന്നും വീഴ്ചയുണ്ടെങ്കില്‍ നടപടിക്ക് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പെരുവയല്‍ പഞ്ചായത്തിലെ 10ാം വാര്‍ഡ് പള്ളിത്താഴത്ത് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനു മുന്നില്‍ സ്ഥാപിച്ച രണ്ട് അനധികൃത ബസ്‌സ്റ്റോപ്പുകള്‍ പൊളിച്ചു മാറ്റാന്‍ കമ്മീഷന്‍ ഉത്തരവ്. ബസ്‌സ്റ്റോപ്പുകള്‍ അനധികൃതമാണെന്ന് പൊതുമാരാമത്ത് വകുപ്പ് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉടമയായ സ്ത്രീയുടെ പരാതിയില്‍ ബസ്‌സ്റ്റോപ്പുകള്‍ നീക്കം ചെയ്യാന്‍ പിഡബ്ലിയുഡിക്കും മെഡിക്കല്‍ കോളജ് പോ ലിസിനും ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട. ജഡ്ജ് പി കെ ഹനീഫ നിര്‍ദേശം നല്‍കി. കലക്ടറേറ്റ് ഹാളില്‍ നടന്ന സിറ്റിങിലാണ് നടപടി. നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള കോഴിക്കോട് പുതിയറ സിഎസ്‌ഐ സെമിത്തേരി പൂര്‍ണമായി ഉപയോഗപ്പെടുത്തുന്നതിന് സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച അപേക്ഷയില്‍ ഇത് സംബന്ധിച്ച ഉടമസ്ഥാവകാശ തര്‍ക്കം പരമാവധി വേഗത്തില്‍ വിചാരണ നടത്തി തീര്‍പ്പാക്കാന്‍ കോഴിക്കോട് ആര്‍ഡിഒക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. സെമിത്തേരിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച 1908 ലെ രേഖകള്‍ ഉടന്‍ ആര്‍ഡിഒ മുമ്പാകെ ഹാജറാക്കാന്‍ പരാതിക്കാരോടും കമ്മീഷന്‍ നിര്‍ദേശിച്ചു. സ്ഥലം ജില്ലാ സര്‍വേ സൂപ്രണ്ട് അളന്ന് തിട്ടപ്പെടുത്തി സ്‌കെച്ച് തയ്യാറാക്കിയതായും എന്നാല്‍ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖ അധികൃതര്‍ ഇതുവരെ ഹാജറാക്കിയിട്ടില്ലെന്നും ആര്‍ഡിഒ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.  സിറ്റിങില്‍ പരിഗണിച്ച 33 കേസുകളില്‍ 12 എണ്ണം തീര്‍പ്പാക്കി. നാല് പുതിയ പരാതികള്‍ ലഭിച്ചു. ജില്ലയിലെ അടുത്ത സിറ്റിങ് നവംബര്‍ രണ്ടിന് നടക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss