|    Feb 20 Mon, 2017 12:25 am
FLASH NEWS

സംസ്ഥാന താരത്തിന് മര്‍ദനം; വോളിബോള്‍ മാച്ചിലൂടെ പ്രതിഷേധംഅറിയിച്ച് സഹതാരങ്ങള്‍

Published : 28th October 2016 | Posted By: SMR

തൊടുപുഴ: പ്രമുഖ വോളിബോള്‍ താരമായ എം എ കബീറിനെ അകാരണമായി സാമൂഹിക വിരുദ്ധര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചു 30നു വൈകീട്ട് കാഞ്ഞാര്‍ വിജിലന്റ് സ്റ്റേഡിയത്തില്‍ പ്രതിഷേധ വോളിബോള്‍ മല്‍സരവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും നിരവധി വോളിബോള്‍ താരങ്ങളും പങ്കെടുക്കുന്ന വ്യത്യസ്തമായ ഈ പ്രതിഷേധപരിപാടിയില്‍ പങ്കെടുക്കുവാന്‍ കായിക പ്രേമികളോടും ബഹുജനങ്ങളോടും വിജിലന്റ് ക്ലബ്ബ് ആവശ്യപ്പെട്ടു.അവശനിലയില്‍ കഴിയുന്ന എം എ കബീറിന്റെ പേരില്‍ എടുത്ത കേസ് പിന്‍വലിക്കണമെന്നും പ്രതികള്‍ക്കെതിരേ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്നും സംഘാടക സമിതി ആവശ്യപ്പെട്ടു.നാടിന് പ്രിയങ്കരനായ വോളിബോള്‍ താരത്തെ മര്‍ദിച്ചിട്ടും പ്രതികള്‍ക്ക് സംരക്ഷണം നല്‍കുന്ന ഇടുക്കി ജില്ല വോളീബോള്‍ അസോസിയേഷന്‍ ഭാരവാഹികളുടെ നിലപാടില്‍ വോളീബോള്‍ കളിക്കാരുടെ ഇടയില്‍ ശക്തമായ പ്രതിഷേധമാണുള്ളത്. വോളിബോള്‍ താരങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട അസോസിയേഷന്‍ ഈ പ്രതിഷേധ കളിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും കളിക്കാരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരേയും ഭാരവാഹികള്‍ പ്രതിഷേധച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക