|    May 25 Thu, 2017 10:38 am
FLASH NEWS

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ദാനം 22ന്

Published : 19th July 2016 | Posted By: sdq

തിരുവനന്തപുരം: 2014, 2015 വര്‍ഷത്തെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ 22ന് വൈകീട്ട് 5ന് ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ വിതരണം ചെയ്യുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വി എസ് ശിവകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. പ്രമുഖ തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍, പുതുമുഖ നായിക റെജീഷ വിജയന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.
സൂരജ് സന്തോഷ് നയിക്കുന്ന മ്യൂസിക് കണ്‍സേര്‍ട്ടും (ഡോഡോ ക്രൂ ബാന്റ്) നസീര്‍ സംക്രാന്തിയും സംഘവും അവതരിപ്പിക്കുന്ന കോമഡി സ്‌കിറ്റും അരങ്ങേറും. പ്രവേശനം സൗജന്യമാണ്. വാര്‍ത്താസമ്മേളനത്തില്‍ ചലച്ചിത്ര അക്കാദമി സെക്രട്ടറി സി ആര്‍ രാജമോഹന്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day