|    Jun 24 Sun, 2018 6:58 am
FLASH NEWS

സംസ്ഥാന ടെക്‌നിക്കല്‍ സ്‌കൂള്‍ കലോല്‍സവം: എഴുകോണ്‍, കുളത്തൂപ്പുഴ ടിഎച്ച്എസുകള്‍ക്ക് മികച്ച വിജയം

Published : 25th January 2017 | Posted By: fsq

 

കൊല്ലം: നെടുമങ്ങാട് ഗവ.ടിഎച്ച്എസില്‍ നടന്ന 39-ാമത് സംസ്ഥാന ടെക്‌നിക്കല്‍ സ്‌കൂള്‍ കലോല്‍സവത്തില്‍ 48 പോയിന്റുമായി എഴുകോണ്‍ ഗവ. ടിഎച്ച്എസും 40 പോയിന്റോടെ കുളത്തൂപ്പുഴ ഗവ. ടിഎച്ച്എസും മികച്ച വിജയം നേടി. എഴുകോണ്‍ ഗവ. ടിഎച്ച്എസിലെ എംഎസ് അഭിജിത്ത് മൃതംഗത്തില്‍ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയപ്പോള്‍ ആണ്‍കുട്ടികളുടെ നാടോടിനൃത്തത്തില്‍ ആകാശ് ചന്ദ്രനും മിമിക്രിയില്‍ ആരോമല്‍ ജിനീഷും പെണ്‍കുട്ടികളുടെ നാടോടിനൃത്തത്തില്‍ എസ് ഉമാമഹേശ്വരിയും മൂന്നാം സ്ഥാനത്തിന് അര്‍ഹരായി.പെണ്‍കുട്ടികളുടെ സംഘനൃത്ത ടീമിനും എ ഗ്രേഡോടെ മൂന്നാം സ്ഥാനം ലഭിച്ചു. കുളത്തൂപ്പുഴ ടിഎച്ച്എസിലെ ശ്രീലക്ഷ്മി മലയാളം കഥാരചനയില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയപ്പോള്‍ ശാസ്ത്രീയസംഗീതത്തിലും ലളിതഗാനത്തിലും എസ് ശ്രീക്കുട്ടി എ ഗ്രേഡോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി. മിമിക്രിയില്‍ മൂന്നാംസ്ഥാനം നേടിയ നവമിയ്ക്ക് ഇംഗ്ലീഷ് കവിതാരചനയിലും എ ഗ്രേഡുണ്ട്. പെന്‍സില്‍ ചിത്രരചനയില്‍ കെഎസ് ജ്യോതികൃഷ്ണയും ഇംഗ്ലീഷ് ഉപന്യാസത്തിലും പദ്യം ചൊല്ലലിലും വി കെ ബിപിനും, ഇംഗ്ലീഷ് കഥാരചനയില്‍ ആര്‍ ശബരീനാഥും ബി ഗ്രേഡുകള്‍ നേടിമല്‍സരങ്ങളില്‍ വിജയിച്ച എല്ലാ വിദ്യാര്‍ഥികളേയും സ്‌കൂള്‍ പിടിഎയും സ്റ്റാഫ് ക്ലബും അഭിനന്ദിച്ചു.പൂര്‍വ വിദ്യാര്‍ഥി സംഗമംമണ്‍ട്രോതുരുത്ത്:  വിഎസ്‌യുപി സ്‌കൂളില്‍ പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 27ന് രാവിലെ 11ന് പൂര്‍വ വിദ്യാര്‍ഥിസംഗമം ചേരും. എല്ലാ വിദ്യാര്‍ഥികളും പങ്കെടുക്കണമെന്ന് പ്രധാനാധ്യാപിക എല്‍ ബി സിന്ധുകുമാരി അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss