|    Jan 18 Wed, 2017 3:07 am
FLASH NEWS

സംസ്ഥാന ടെക്‌നിക്കല്‍ സ്‌കൂള്‍ കായികമേളയ്ക്കു ഷൊര്‍ണൂരില്‍ തുടക്കം

Published : 8th January 2016 | Posted By: SMR

ഷൊര്‍ണൂര്‍: സംസ്ഥാന ടെക്‌നിക്കല്‍ സ്‌കൂള്‍ കായികമേള ഷൊര്‍ണൂര്‍ ടെക്‌നിക്കല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടങ്ങി. ഇന്നലെ വൈകിട്ട് മൂന്നിന് നടന്ന ചടങ്ങില്‍ കെ എസ് സലീഖ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ വിമല അധ്യക്ഷത വഹിച്ചു.
സ്‌കൂള്‍ സൂപ്രണ്ട് കെ വി ഹരിദാസന്‍, നഗരസഭാംഗങ്ങളായ വി കെ ശ്രീകൃഷ്ണന്‍, വി എം ഉണ്ണികൃഷ്ണന്‍ സംസാരിച്ചു. കായികമേളക്ക് തുടക്കം കുറിച്ച് ഇന്നലെ മൂന്നിനങ്ങള്‍ നടന്നു. 3000 മീറ്റര്‍ സീനിയര്‍ ബോയ്‌സ് മീറ്റില്‍ ഷൊര്‍ണൂര്‍ ടി.എച്ച്.എസിലെ എം അമര്‍നാഥ് ഒന്നും സുല്‍ത്താന്‍ബത്തേരി ടി.എച്ച്.എസിലെ കെ ബി അശ്വിന്‍ രണ്ടും വട്ടംകുളം ടെക്‌നിക്കല്‍ സ്‌കൂളിലെ എ ടി രഞ്ജിത്ത് മൂന്നും സ്ഥാനം നേടി.
രണ്ടാമത് നടന്ന 1500 മീറ്റര്‍ ജൂനിയര്‍ ബോയ്‌സിന്റെ ഓട്ടത്തില്‍ എസ് ശരത്ത് (ചിറ്റൂര്‍ ടി.എച്ച്.എസ്) ഒന്നും സുബിന്‍ (സുല്‍ത്താന്‍ ബത്തേരി ടി.എച്ച്.എസ്) രണ്ടും അനുരാഗ് (പാലക്കാട് ടി.എച്ച്.എസ്) മൂന്നും സ്ഥാനം നേടി. 400 മീറ്റര്‍ സീനിയര്‍ ബോയ്‌സ് ഹഡില്‍സില്‍ മുഹമ്മദ് അനസ് (സുല്‍ത്താന്‍ബത്തേരി ടി.എച്ച്.എസ്) ഒന്നും, ജിഷ്ണു (ഷൊര്‍ണൂര്‍ ടി.എച്ച്.എസ്) രണ്ടും, അഭിജിത്ത് (സുല്‍ത്താന്‍ബത്തേരി ടി.എച്ച്.എസ്) മൂന്നും സ്ഥാനം നേടി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കായികമേളയില്‍ സംസ്ഥാനത്തെ 48 ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ നിന്നായി 1200 വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 67 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക