|    Oct 19 Thu, 2017 4:31 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റ്: എറണാകുളത്തിന്റെ കുതിപ്പ്

Published : 29th October 2016 | Posted By: SMR

കൊച്ചി: സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ എറണാകുളം മുന്നില്‍.  125 പോയി ന്റുമായി ഒന്നാമതായി എറണാകുളം കുതിപ്പ് തുടരുന്നു. 106 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തും 103 പോയന്റുമായി തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമാണ്. ആദ്യദിനമായ ഇന്നലെ നാലു മീറ്റ് റെക്കോഡുകളാണ് പിറന്നത്.
ഡിസ്‌കസ് ത്രേയില്‍ തൃശൂരിന്റെ പി എഅതുല്യയും ഹൈജംപില്‍ എറണാകുളത്തിന്റെ ലിബിയ ഷാജിയും ഷോട്ട്പുട്ടില്‍ എറണാകുളത്തിന്റെ അഭിജിത്ത് റോജിഷ് നായരും 2000 മീറ്ററില്‍ തിരുവനന്തപുരത്തിന്റെ മിന്നു പി റോയിയും എറണാകുളത്തിന്റെ ആദര്‍ശ് പി ഗോപിയും പുതിയ റെക്കോഡിനുടമകളായി.
ഡിസ്‌കസ് ത്രോയില്‍ (അണ്ടര്‍ 16) 2013 ല്‍ പാലക്കാടിന്റെ ഇ നിഷ സ്ഥാപിച്ച 32.65 മീറ്ററിന്റെ റെക്കോഡാണ് അതുല്യ 33.10 മീറ്ററായി തിരുത്തിയത്.
ഹൈജംപിലായിരുന്നു (അണ്ടര്‍ 20)ലിബിയ ഷാജി(1.71 മീറ്റര്‍) മീറ്റ് റെക്കോഡ് തിരുത്തിയത്. 2000ല്‍ പാലക്കാടിന്റെ സീന ജോണ്‍ സ്ഥാപിച്ച 1.68 മീറ്റര്‍ എന്ന റെക്കോഡാണ് ലിബിയ തിരുത്തിയത്.
പെണ്‍കുട്ടികളുടെ 2000 മീറ്ററില്‍(അണ്ട ര്‍ 16) കഴിഞ്ഞ വര്‍ഷം ഇടുക്കിയുടെ സാന്ദ്ര എസ് നായര്‍(6.55.09 സെക്കന്റ്) സ്ഥാപിച്ച റെക്കോഡാണ് തിരുവന്തപുരത്തിന്റെ മിന്നു (6.37.14) തിരുത്തിയത്.
ആണ്‍കുട്ടികളുടെ 2000 മീറ്ററില്‍(അണ്ടര്‍ 16) എറണാകുളത്തിന്റെ ആദര്‍ശ് ഗോപി(5.52.70) പുതിയ റെക്കോഡിനുടമയായി. കഴിഞ്ഞ വര്‍ഷം പാലക്കാടിന്റെ ശ്രീരാഗ്(5.56.89) സ്ഥാപിച്ച റെക്കോഡാണ് ആദര്‍ശ് തിരുത്തിയത്.
ആണ്‍കുട്ടികളുടെ(അണ്ടര്‍ 18) ഷോട്ട്പുട്ടിലായിരുന്നു ഇന്നലെ ശ്രദ്ധേയമായ പ്രകടനം നടന്നത്. എറണാകുളത്തിന്റെ അഭിജിത്ത് റോജിഷ് നായര്‍(17.17 മീറ്റര്‍) മീറ്റ് റെക്കോഡോടെ ഒന്നാംസ്ഥാനം നേടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക