|    Nov 18 Sat, 2017 8:10 am
Home   >  Todays Paper  >  page 12  >  

സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന് ഇന്നു തുടക്കം

Published : 28th October 2016 | Posted By: SMR

കൊച്ചി: സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന് ഇന്ന് എറണാകുളം മഹാരാജാസ് കോളജ് സിന്തറ്റിക് ട്രാക്കില്‍ തുടക്കമാവും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ചാംപ്യന്‍ഷിപ്പി ല്‍ 14 ജില്ലകളില്‍ നിന്നുള്ള 2000 ഓളം കായികതാരങ്ങള്‍ പങ്കെടുക്കും. രാവിലെ 6.30ന് ജൂനിയര്‍ പുരുഷന്‍മാരുടെ 10,000 മീറ്റര്‍ ഓട്ട മല്‍സരത്തോടെയാണ് മീറ്റ് ആരംഭിക്കുക. 34 ഇനങ്ങളിലാണ് ആദ്യദിനം ഫൈനല്‍. ഉച്ചയ്ക്ക് 1.30ന് കോര്‍പറേഷന്‍ മേയര്‍ സൗമിനി ജെയിന്‍ മീറ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.  തുടര്‍ച്ചയായ അഞ്ചാംകിരീടം ലക്ഷ്യമിട്ടാണ് നിലവിലെ ചാംപ്യന്‍മാരായ പാലക്കാട് ഇത്തവണ മീറ്റിനെത്തുന്നത്. 25 പുതിയ റെക്കോഡ് നേട്ടങ്ങള്‍ക്കും കഴിഞ്ഞ വര്‍ഷം മഹാരാജാസ് ഗ്രൗണ്ട് സാക്ഷ്യംവഹിച്ചിരുന്നു. അടുത്ത മാസം 10 മുതല്‍ 14 വരെ കോയമ്പത്തൂരില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ മീറ്റിനുള്ള സംസ്ഥാന ടീമിനെ ഈ ചാംപ്യന്‍ഷിപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക