|    Mar 25 Sat, 2017 9:19 pm
FLASH NEWS

സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്‌സ്: പാലക്കാടിനു കിരീടം

Published : 19th October 2015 | Posted By: swapna en

കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് മൈതാനിയില്‍ നടന്നുവന്ന സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ പാലക്കാടിനു കിരീടം. 593 പോയിന്റ് നേടിയാണ് പാലക്കാട് വിജയകിരീടത്തില്‍ മുത്തമിട്ടത്. 451 പോയിന്റ് നേടിയ എറണാകുളത്തിനാണ് രണ്ടാം സ്ഥാനം. 326.5 പോയിന്റ് നേടിയ കോട്ടയം മൂന്നാം സ്ഥാനവും 271.5 പോയിന്റ് നേടിയ തിരുവനന്തപുരം നാലാം സ്ഥാനവും കരസ്ഥമാക്കി.

14, 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തിലും 16, 18 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗങ്ങളിലും, 20 വയസ്സില്‍ താഴെയുള്ള ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലും പാലക്കാട് ജേതാക്കളായപ്പോള്‍ 16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടും 20 വയസ്സില്‍ താഴെയുള്ള ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയവും 14 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൊല്ലവും ജേതാക്കളായി. 16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗം 800 മീറ്റര്‍ ഓട്ടത്തില്‍ കോഴിക്കോടിന്റെ അതുല്യന്‍ ഉദയനും(2:18:57) 16 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗം 800 മീറ്ററില്‍ എറണാകുളത്തിന്റെ അഭിഷേക് മാത്യുവും(1:59:62) ഇന്നലെ പുതിയ റെക്കോഡ് സ്ഥാപിച്ചു.

18 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗം പതിനായിരം മീറ്റര്‍ നടത്തത്തില്‍ പാലക്കാടിന്റെ എ അനീഷ് പുതിയ റെക്കോഡ്(48:20:00) സ്ഥാപിച്ചപ്പോള്‍ പാലക്കാടിന്റെ തന്നെ കെ എം മനു(48:23:60)വും എറണാകുളത്തിന്റെ തോമസ് അബ്രാഹ(48:23:80)വും പഴയ റെക്കോഡിനെ മറികടന്ന പ്രകടനം കാഴ്ചവച്ചു. 18 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗം പോള്‍വാള്‍ട്ടില്‍ പാലക്കാടിന്റെ കെ ജി ജെസ്സനും 20 വയസ്സില്‍ താഴെയുള്ള ജൂനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ തിരുവനന്തപുരത്തിന്റെ അബ്ദുല്ല അബൂബക്കറും പുതിയ റെക്കോഡിനുടമകളായി.

(Visited 68 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക