|    Oct 22 Mon, 2018 4:14 pm
FLASH NEWS

സംസ്ഥാന ജൂഡോ ചാംപ്യന്‍ഷിപ്പില്‍ ഇടുക്കിക്ക് അഞ്ച് സ്വര്‍ണം

Published : 19th September 2017 | Posted By: fsq

 

നെടുങ്കണ്ടം: സംസ്ഥാന സബ് ജൂനിയര്‍ ജൂഡോ ചാംപ്യന്‍ഷിപ്പില്‍ ഇടുക്കിക്ക് നേട്ടം. ആലപ്പുഴയില്‍ സമാപിച്ച സംസ്ഥാന സബ് ജൂനിയര്‍ ജൂഡോ ചാംപ്യന്‍ഷിപ്പിലാണ് അഞ്ച് സ്വര്‍ണവും ആറുവീതം വെള്ളിയും വെങ്കലവും കരസ്ഥമാക്കിയത്. ഇടുക്കിയുടെ താരങ്ങള്‍ രണ്ടാം സ്ഥാനവും നേടിയാണു മടങ്ങിയത്. ഒരു പോയിന്റിന്റെ വ്യത്യാസത്തിലാണ് തിരുവനന്തപുരം ജില്ല ഒന്നാം സ്ഥാനം നേടിയത്. തൃശ്ശൂര്‍, എറണാകുളം ജില്ലകള്‍ മൂന്നും,നാലും സ്ഥാനങ്ങള്‍ നേടി. ഇടുക്കിക്ക് വേണ്ടി ഇരട്ട സഹോദരങ്ങളായ അമല്‍ വി ദിലീപ്,അഖില്‍ വി ദിലീപ്, അഭിജിത്ത് രാജേഷ്, സുജിത്ത് സുനില്‍, നിരജ്ഞന ബൈജു എന്നിവര്‍ സ്വര്‍ണം നേടി. നിഖില്‍ അനില്‍കുമാര്‍, മിഥുന്‍ മനോജ്, നന്ദന പ്രസാദ്, അനാമിക കെ ബിനു, വൈശാഖി അജികുമാര്‍, അനീന ജിജി എന്നിവര്‍ വെള്ളിമെഡലും,അനിറ്റ ജോണ്‍, നക്ഷത്ര സന്തോഷ്, ആല്‍ബിന്‍ സിബി, അഭിമന്യു എന്‍ രാജീവ്, അന്‍വര്‍ മുബാറക് എന്നിവര്‍ വെങ്കല മെഡലും നേടി. മല്‍സര വിജയികളെ നെടുങ്കണ്ടത്തെ ജൂഡോ അക്കാദമിയിലെത്തി മന്ത്രി എം എം മണി അഭിനന്ദിച്ചു.  ചൊവ്വാഴ്ച മുതല്‍ നെടുങ്കണ്ടത്ത് ആരംഭിക്കുന്ന ദേശീയ ക്യാമ്പിന് എല്ലാ സഹകരണങ്ങളും മന്ത്രി വാഗ്ദാനം ചെയ്തു. ഒക്ടോബര്‍ ഒന്നുമുതല്‍ നാലുവരെ ആന്ധ്രപ്രദേശിലെ വാറങ്കലില്‍ നടക്കുന്ന ദേശീയ മത്സരങ്ങള്‍ക്കുള്ള പരിശീലനം ആരംഭിച്ചതായി  ജില്ലാ ജൂഡോ അസോസിയേഷന്‍ സെക്രട്ടറി സൈജു ചെറിയാന്‍, പ്രസിഡന്റ് എം എന്‍ ഗോപി എന്നിവര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss