|    Oct 15 Mon, 2018 2:42 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ മുന്‍നിര താരങ്ങളുടെ അഭാവം ; നീരസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി

Published : 11th September 2017 | Posted By: fsq

 

തലശ്ശേരി: സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ മലയാള സിനിമയിലെ മുന്‍നിര താരങ്ങളുടെ അഭാവം. മമ്മൂട്ടി, മോഹന്‍ലാല്‍, ശ്രീനിവാസന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ശ്രദ്ധേയരായ നടിമാരും ചടങ്ങിന് എത്തിയിരുന്നില്ല. പ്രത്യേകം ക്ഷണമുണ്ടായിരുന്ന മധു, ഷീല, മഞ്ജുവാര്യര്‍ എന്നിവരും പങ്കെടുത്തില്ല. ഇത് ഉദ്ഘാടനപ്രസംഗത്തില്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനിടയാക്കി. സിനിമയിലെ അവാര്‍ഡ് വിതരണ ചടങ്ങുകള്‍ക്ക് ക്ഷണപത്രം ഇല്ലെങ്കില്‍പ്പോലും വരേണ്ടവരാണ് മുന്‍നിര താരങ്ങളെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ക്ഷണിച്ചില്ലെന്ന കാരണത്താല്‍ ചടങ്ങില്‍ പങ്കെടുക്കാതിരുന്നതിന് ന്യായീകരണമില്ല. പുതുതലമുറയെ പ്രോല്‍സാഹിപ്പിക്കുന്ന ഈ ചടങ്ങില്‍ എല്ലാവരും എത്തേണ്ടതായിരുന്നുവെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയേല്‍ പുരസ്‌കാരം അടൂര്‍ ഗോപാലകൃഷ്ണന് മുഖ്യമന്ത്രി സമ്മാനിച്ചു. മികച്ച നടന്‍, നടി, സംവിധായിക ഉള്‍പ്പെടെയുള്ള 42 അവാര്‍ഡുകളും മുഖ്യമന്ത്രി വിതരണം ചെയ്തു. മികച്ച നടനുള്ള പുരസ്‌കാരം വിനായകനും നടിക്കുള്ളത് രജിഷാ വിജയനും സംവിധാനത്തിനുള്ള പുരസ്‌കാരം വിധു വിന്‍സെന്റും ഏറ്റുവാങ്ങി. സാംസ്‌കാരികമന്ത്രി എ കെ ബാലന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കെ കെ ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്‍, എംപിമാരായ പി കെ ശ്രീമതി, കെ കെ രാഗേഷ്, എംഎല്‍എമാര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss