|    Oct 19 Fri, 2018 12:29 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ വിതരണം ചെയ്യും

Published : 9th September 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ വിതരണം ചെയ്യും. വൈകുന്നേരം ആറിന് തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് മന്ത്രി എ കെ ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലയാള സിനിമയിലെ വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ 13 പ്രതിഭകളെ ചടങ്ങില്‍ ആദരിക്കും. കെ പി കുമാരന്‍, രാഘവന്‍, ഐ വി ശശി, പൂവച്ചല്‍ ഖാദര്‍, ശ്രീനിവാസന്‍, ടി വി ചന്ദ്രന്‍, പി വി ഗംഗാധരന്‍, ശ്രീധരന്‍ ചമ്പാട്, നിലമ്പൂര്‍ അയിഷ, കുട്ട്യേടത്തി വിലാസിനി, കവിയൂര്‍ പൊന്നമ്മ, ബി വസന്ത, സീമ എന്നിവരെയാണ് ആദരിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 45ലേറെ അവാര്‍ഡുകളാണ് മുഖ്യമന്ത്രി വിതരണം ചെയ്യുക. ചടങ്ങില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, മാത്യു ടി തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, തോമസ് ചാണ്ടി, കെ കെ ശൈലജ, പ്രമുഖ താരങ്ങളായ മധു, ഷീല, മഞ്ജുവാര്യര്‍ പങ്കെടുക്കും. അവാര്‍ഡ് ദാനത്തിന്റെ പാരമ്പര്യരീതികളെ മാറ്റാനും ജനകീയമാക്കാനും തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചലച്ചിത്ര അവാര്‍ഡ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ച് വിതരണം ചെയ്യാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. പ്രമേയപരമായും സാങ്കേതികമായും മലയാള സിനിമയെ അഴിച്ചുപണിയാന്‍ കെല്‍പുള്ള പ്രതിഭകള്‍ക്കാണ് ഇത്തവണ പുരസ്‌കാരങ്ങള്‍ നല്‍കിയതെന്നും അവാര്‍ഡ് നിര്‍ണയം സംബന്ധിച്ച് ഒരു കോണില്‍ നിന്നും വിവാദമുയര്‍ന്നില്ലെന്നും മന്ത്രി പറഞ്ഞു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സെക്രട്ടറി മഹേഷ് പഞ്ചു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss