|    May 28 Sun, 2017 12:06 pm
FLASH NEWS

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്

Published : 15th October 2016 | Posted By: SMR

പാലക്കാട്: 46ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്നു പാലക്കാട്ട് നടക്കും. ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ചടങ്ങ് നടക്കുക. പുരസ്‌കാര വിതരണത്തിനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ ഇന്നലെ പൂര്‍ത്തിയായി. പ്രധാന വേദിയിലെ ലൈറ്റിങ് സംവിധാനങ്ങളുടെ അവസാനവട്ട റിഹേഴ്‌സലും മെഗാ ഷോയ്ക്കുള്ള സിനിമാതാരങ്ങളുടെ റിഹേഴ്‌സലുകളും പൂര്‍ത്തിയായി. വൈകീട്ട് അഞ്ചിന് പാലക്കാടന്‍ നാട്ടുകലകളുടെ അവതരണത്തോടെയാണ് ചടങ്ങിന് തുടക്കമാവുക. ആറിന് മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 48 പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, വി എസ് അച്യുതാനന്ദന്‍, മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, മാത്യു ടി തോമസ്, എ കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എംപിമാരായ എം ബി രാജേഷ്, പി ബിജു, ഇ ടി മുഹമ്മദ് ബഷീര്‍, ഷാഫി പറമ്പില്‍ എംഎല്‍എ, ചലച്ചിത്രതാരങ്ങളായ പത്മശ്രീ ജയറാം, പ്രിയാമണി, ഭാഗ്യരാജ്, പൂര്‍ണിമ ഭാഗ്യരാജ്, പ്രതാപ് പോത്തന്‍, നാസര്‍ എന്നിവര്‍ അതിഥികളായി പങ്കെടുക്കും.
സുവനീര്‍ പ്രകാശനം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കു നല്‍കി നിര്‍വഹിക്കും. ചലച്ചിത്രലോകത്ത് 50 വര്‍ഷം പിന്നിട്ട മധു, ഡോ. കെ ജെ യേശുദാസ്, ശ്രീകുമാരന്‍ തമ്പി, ഷീല, ശാരദ, എം കെ അര്‍ജുനന്‍ മാസ്റ്റര്‍, കവിയൂര്‍ പൊന്നമ്മ എന്നിവരെയും അന്തര്‍ദേശീയ പുരസ്‌കാരം നേടിയ റസൂല്‍ പൂക്കുട്ടിയെയും ആദരിക്കും.
കാല്‍ലക്ഷത്തോളം ആസ്വാദകരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വേദിയില്‍ 4800 അടി വിസ്തീര്‍ണത്തിലുള്ള ഡോം സ്‌റ്റേജിലാണ് അവാര്‍ഡ് വിതരണവും ചലച്ചിത്രതാരങ്ങളുടെ കലാപ്രകടനങ്ങളും അരങ്ങേറുന്നത്. സൗജന്യമായി നല്‍കിയിട്ടുള്ള പാസ് മൂലമാണ് കാണികളെ വേദിയിലേക്ക് പ്രവേശിപ്പിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day