|    Nov 22 Wed, 2017 9:26 am
FLASH NEWS
Home   >  Todays Paper  >  page 10  >  

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം 15ന്

Published : 13th October 2016 | Posted By: SMR

പാലക്കാട്: 46-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഈ മാസം 15ന് പാലക്കാട്ട് നടക്കും. ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ചടങ്ങ് നടക്കുകയെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് അഞ്ചിന് പാലക്കാടന്‍ നാട്ടുകലകളുടെ അവതരണത്തോടെയാണ് ചടങ്ങിന് തുടക്കമാകുന്നത്.
ആറിന് മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 48 പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണിജോര്‍ജ്, വിഎസ് അച്യുതാനന്ദന്‍, മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, മാത്യു ടി തോമസ്, എകെ ശശീന്ദ്രന്‍, കടന്നപ്പിള്ളി രാമചന്ദ്രന്‍, എം പിമാരായ എംബി രാജേഷ്, പി ബിജു, ഇടി മുഹമ്മദ് ബഷീര്‍, ഷാഫി പറമ്പില്‍ എംഎല്‍എ, ചലച്ചിത്ര താരങ്ങളായ പത്മശ്രീ ജയറാം, പ്രിയാമണി, ഭാഗ്യരാജ്, പൂര്‍ണിമ ഭാഗ്യരാജ്, പ്രതാപ് പോത്തന്‍, നാസര്‍ എന്നിവര്‍ അഥിതികളാവും.
സുവനീര്‍ പ്രകാശനം സ്പീക്കര്‍ പി രാമകൃഷ്ണന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കു നല്‍കി നിര്‍വ്വഹിക്കും. ചലച്ചിത്ര ലോകത്ത് 50 വര്‍ഷം പിന്നിട്ട മ ധു,ഡോ.കെ ജെ യേശുദാസ്, ശ്രീകുമാരന്‍ തമ്പി, ഷീല, ശാരദ,എം കെ അര്‍ജുനന്‍മാസ്റ്റര്‍, കവിയൂര്‍ പൊന്നമ്മ, എന്നിവരേയും അന്തര്‍ദേശീയ പുരസ്‌കാരം നേടിയ റസൂല്‍പൂക്കുട്ടിയേയും ആദരിക്കും. കാല്‍ലക്ഷത്തോളം ആസ്വാദകരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വേദിയില്‍ 4800 അടി വിസ്തീര്‍ണത്തിലുള്ള ഡോം സ്‌റ്റേജിലാണ് അവാര്‍ഡ് വിതരണവും ചലച്ചിത്രതാരങ്ങളുടെ കലാപ്രകടനങ്ങളും അരങ്ങേറുന്നത്.     ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, എംബി രാജേഷ് എംപി, ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി, സംഘാടക സമിതി കണ്‍വീനര്‍ ടി ആര്‍ അജയന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക