|    Mar 26 Sun, 2017 9:15 am
FLASH NEWS

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: സ്‌ക്രീനിങ് തുടങ്ങി

Published : 15th February 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനുള്ള ചലച്ചിത്രങ്ങളുടെ സ്‌ക്രീനിങ് തുടങ്ങി. 80 സിനിമകളാണ് സംവിധായകന്‍ മോഹന്‍ അധ്യക്ഷനായ ജൂറി വിലയിരുത്തുന്നത്. 73 ഫീച്ചര്‍ സിനിമകളും കുട്ടികളുടെ വിഭാഗത്തില്‍ ഏഴു സിനിമകളുമാണ് ജൂറിക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത്. ചലച്ചിത്ര അക്കാദമിയുടെ പനവിളയിലെ മിനി തിയേറ്ററിലാണ് സ്‌ക്രീനിങ്. സംവിധായകരായ ജോര്‍ജ് കിത്തു, എ എല്‍ വിജയ്, നടി സുലക്ഷണ, സംഗീത സംവിധായകന്‍ ശരത്, ഗാനരചയിതാവ് ബി ആര്‍ പ്രസാദ്, ഛായാഗ്രാഹകന്‍ ഡോ. സോമന്‍, അക്കാദമി മെംബര്‍ സെക്രട്ടറി സി ആര്‍ രാജ്‌മോഹന്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍. രചനാ വിഭാഗം ജൂറി അധ്യക്ഷന്‍ മാധ്യമപ്രവര്‍ത്തകന്‍ എസ് ജയചന്ദ്രന്‍ നായരാണ്.

(Visited 71 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക