|    Oct 17 Wed, 2018 5:19 am
FLASH NEWS

സംസ്ഥാന ക്ഷീരസംഗമം പട്ടാമ്പിയില്‍: ഡയറി എക്‌സ്‌പോ ഇന്ന് തുടങ്ങും

Published : 28th January 2017 | Posted By: fsq

 

പാലക്കാട്: ക്ഷീരവികസന വകുപ്പും ക്ഷീരസഹകരണ സംഘങ്ങളും ചേര്‍ന്ന്  മില്‍മ, മേഖലാ യൂനിയനുകള്‍, മൃഗസംരക്ഷണ വകുപ്പ്, കെഎല്‍ഡി ബോര്‍ഡ്, കേരള ഫീഡ്‌സ്, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന സംസ്ഥാന ക്ഷീരസംഗമം പട്ടാമ്പിയില്‍ ഇന്ന് (ജനു—വരി 28) തുടങ്ങും. സംഗമത്തിന്റെ ഉദ്ഘാടനം ജനുവരി 30ന് രാവിലെ 10.30ന് മേലെപട്ടാമ്പിയില്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഇന്ന് രാവിലെ 10ന് നടക്കുന്ന കേരള ഡയറി എക്‌സ്‌പോ മേലെപട്ടാമ്പിയില്‍ പട്ടികജാതി-വര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ അധ്യക്ഷനാകും. എം എല്‍എമാരായ കെ വി വിജയദാസ്, നാടന്‍ പശുക്കളുടെ പ്രദര്‍ശനവും വില്‍പനയും ഉദ്ഘാടനം ചെയ്യും. ക്ഷീരോല്‍പന്ന നിര്‍മാണ പരിശീലന പ്രദര്‍ശനങ്ങളുടെ ഉദ്ഘാടനം കെ ഡി പ്രസേനന്‍ എംഎല്‍എയും ക്ഷീര കര്‍ഷകക്ഷേമനിധി അദാലത്തും ഇ-പ്ലാറ്റ്‌ഫോമും കെ.ബാബു എംഎല്‍എയും ഉദ്ഘാടനം ചെയ്യും. സൗജന്യ നേത്ര പരിശോധന, കാന്‍സര്‍ രോഗ നിര്‍ണയ കാംപ് നഗരസഭാ ചെയര്‍മാന്‍ കെ പി വാപ്പുട്ടി ഉദ്ഘാടനം ചെയ്യും.  രാവിലെ 11ന് നടക്കുന്ന വനിതാ ക്ഷീരകര്‍ഷകസംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത അധ്യക്ഷയാകും. സ്ത്രീ ശാക്തീകരണം കാലഘട്ടത്തിന്റെ പ്രസക്തി, ക്ഷീരവ്യവസായ സംരഭകരും നിയമവ്യവസ്ഥകളും എന്നീ വിഷയങ്ങളില്‍ സെമിനാര്‍ സംഗമത്തിന്റെ ഭാഗമായി നടക്കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന യുവ കര്‍ഷക സംഗമം നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കെ കൃഷ്ണന്‍കുട്ടി എം എല്‍എ അധ്യക്ഷനാകുന്ന പരിപാടിയില്‍ എംഎല്‍എമാരായ കെ സി ജോസഫ്, ഗീത ഗോപി എന്നിവര്‍ പങ്കെടുക്കും. മന്ത്രിമാരായ അഡ്വ. കെ രാജു , വി എസ്.സുനില്‍കുമാര്‍, കെ ടി ജലീല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി എസ്, അച്ചുതാനന്ദന്‍, എംപിമാര്‍ എംഎല്‍എമാര്‍, ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍, ക്ഷീര വകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ഷകര്‍  തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയുടെ മുന്നോടിയായി ഇന്നലെ വൈകീട്ട് നഗരത്തില്‍ നടന്ന വിളംബരജാഥ  നഗരസഭാ ചെയര്‍മാന്‍ കെ പി വാപ്പുട്ടി ഫഌഗ് ഓഫ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss