|    Nov 21 Wed, 2018 1:17 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സംസ്ഥാന ക്രൈംബ്രാഞ്ച് പുനസ്സംഘടിപ്പിച്ചു

Published : 2nd November 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാന പോലിസിന്റെ മുഖ്യ അന്വേഷണ ഏജന്‍സിയായി ക്രൈംബ്രാഞ്ച് പുനസ്സംഘടിപ്പിച്ചു. വിവിധ കേസുകളില്‍ അന്വേഷണത്തിന്റെ കാര്യക്ഷമത ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് പുനസ്സംഘടന നടപ്പാക്കിയത്.
എഡിജിപിയുടെ കീഴില്‍ മൂന്ന് ഐജിമാരുടെ ചുമതലയില്‍ ഉത്തര, മധ്യ, ദക്ഷിണ മേഖലകളായി തിരിച്ചായിരിക്കും ക്രൈംബ്രാഞ്ച് പ്രവര്‍ത്തിക്കുക. ഓരോ ജില്ലയിലും ഒരു എസ്പിയുടെ കീഴില്‍ രണ്ടു മുതല്‍ മൂന്നു വരെ ഡിവൈഎസ്പിമാരും ആറുവീതം ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെട്ട വന്‍ പോലിസ് നിരതന്നെ ക്രൈംബ്രാഞ്ചിന്റെ ഭാഗമാവും.
വിവിധ ജില്ലകള്‍ ഉള്‍പ്പെടുന്നതും വിവിധ സംസ്ഥാനങ്ങളില്‍ വ്യാപിച്ചുകിടക്കുന്നതുമായ കേസുകള്‍ അന്വേഷിക്കുന്നതിന് നാല് സെന്‍ട്രല്‍ യൂനിറ്റുകളുണ്ടാവും. നാല് എസ്പിമാരുടെ നേതൃത്വത്തിലാണ് ഇവ പ്രവര്‍ത്തിക്കുക.
തിരുവനന്തപുരത്ത് രണ്ടും എറണാകുളം, കോഴിക്കോട് ഓരോന്നും വീതം സെന്‍ട്രല്‍ യൂനിറ്റുകളാണു പ്രവര്‍ത്തിക്കുക. ഓരോ ജില്ലയിലും ഹര്‍ട്ട് ആന്റ് ഹോമിസൈഡ്, ഓര്‍ഗനൈസ്ഡ് ക്രൈം, സാമ്പത്തിക കുറ്റാന്വേഷണം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളും ഒരു ഡിവൈഎസ്പിയുടെ കീഴില്‍ പ്രവര്‍ത്തിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss