|    Jan 23 Mon, 2017 1:47 am
FLASH NEWS

സംസ്ഥാന കേരളോല്‍സവത്തിന് വര്‍ണാഭമായ തുടക്കം

Published : 27th December 2015 | Posted By: SMR

പയ്യോളി: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സംസ്ഥാന കേരളോല്‍സവം 2015ന് പയ്യോളിയില്‍ തുടക്കമായി.
ഇന്നലെ പ്രശസ്ത ചിത്രകാരന്‍ പോള്‍ കല്ലനോട് ചിത്രം വരച്ച് തുടക്കം കുറിച്ച കലാമല്‍സരങ്ങള്‍ 28 വരെ നീണ്ടുനില്‍ക്കും. ആറുവേദികളിലായി നടക്കുന്ന പരിപാടികളില്‍ 14 ജില്ലകളില്‍ നിന്ന് 3000 മല്‍സരാര്‍ഥികളാണ് പങ്കെടുക്കുന്നത്. പിന്നണി ഗായകന്‍ വി ടി മുരളി ‘ഓത്തുപള്ളിയില്‍’ എന്നഗാനമാലപിച്ചുകൊണ്ട് ചടങ്ങിന് ആശംസയറിയിച്ചു. സംസ്ഥാന യുവജനക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി എസ് പ്രശാന്തിന്റെ അധ്യക്ഷതയില്‍ സംസ്ഥാന യുവജനക്ഷേമബോര്‍ഡ് എക്‌സ്പര്‍ട്ട് മെമ്പര്‍ സി കെ സുബൈര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി കുല്‍സു, വൈസ് ചെയര്‍മാന്‍ മഠത്തില്‍ നാണു, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കൂടയില്‍ ശ്രീധരന്‍ സംസാരിച്ചു. കലാമല്‍സരങ്ങളില്‍ അരങ്ങേറിയ 18 ഇനങ്ങളില്‍ കണ്ണൂര്‍ ജില്ല 37 പോയന്റുമായി മുന്നില്‍. മലപ്പുറവും തൃശൂരും 28 പോയന്റുകളുമായി തൊട്ടുപിന്നില്‍. 22 പോയന്റോടെ കൊല്ലം ജില്ല മൂന്നാംസ്ഥാനത്താണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 48 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക