|    Feb 24 Sat, 2018 11:52 pm
FLASH NEWS

സംസ്ഥാന കലാമേളയില്‍ മാനന്തവാടിക്ക് മികച്ച നേട്ടം

Published : 25th January 2017 | Posted By: fsq

 

മാനന്തവാടി: കഴിഞ്ഞ ദിവസം സമാപിച്ച സംസ്ഥാന സ്‌കൂള്‍ കലാമേളയില്‍ ജില്ല പത്താം സ്ഥാനത്തെങ്കിലും മാനന്തവാടിയിലെ രണ്ടു വിദ്യാലയങ്ങള്‍ മികച്ച നേട്ടം കൈവരിച്ചു. അമ്പുകുത്തി എംജിഎം ഹൈസ്‌കൂള്‍, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 80 പോയിന്റ് നേടി സംസ്ഥാന തലത്തില്‍ നാലാംസ്ഥാനവും മാനന്തവാടി ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 107 പോയിന്റ് നേടി സംസ്ഥാനതലത്തില്‍ അഞ്ചാം സ്ഥാനവുമാണ് നേടിയത്. സ്‌കൂള്‍ കലോല്‍സവത്തില്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ നാലാം തവണയാണ് മാനന്തവാടി വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചാംപ്യന്മാരാവുന്നത്. 833 സര്‍ക്കാര്‍ സ്‌കൂളുകള്‍ മാറ്റുരച്ചു. 2,073 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ പങ്കെടുത്ത മേളയില്‍ സംസ്ഥാനതലത്തില്‍ അഞ്ചാം സ്ഥാനം മാനന്തവാടിക്ക് ലഭിച്ചത് ഇരട്ടിമധുരമായി. ജില്ലാ കലോല്‍സവത്തില്‍ ഓവറോള്‍ ചാംപ്യന്‍പട്ടം നേടിയ മാനന്തവാടി ജിവിഎച്ച്എസ്എസില്‍ 48 കലാപ്രതിഭകളാണ് സംസ്ഥാനമേളയ്ക്കായി കണ്ണൂരിലെത്തിയത്. വിവിധ ഇനങ്ങളിലായി 31 കുട്ടികള്‍ ആദ്യ നാലു സ്ഥാനങ്ങളിലെത്തി. സംസ്ഥാന മേളയില്‍ വയനാടിന് ആകെ ലഭിച്ച 837 പോയിന്റില്‍ 40 ശതമാനവും മാനന്തവാടി ജിവിഎച്ച്എസ്എസ് വിദ്യാര്‍ഥികളുടെ സംഭാവനയാണ്. യദുകൃഷ്ണന്‍ (ചിത്രരചന, ഓയില്‍ കളര്‍ എച്ച്എസ്), സിയോണ്‍ ജോണ്‍ (ചിത്രരചന, പെന്‍സില്‍ എച്ച്എസ്എസ്), നിവേദ (വീണ വാദനം, എച്ച്എസ്എസ്), സുജന (തബല, എച്ച്എസ്എസ്), ശ്രീരാജ് (ഭരതനാട്യം, നാടോടിനൃത്തം, എച്ച്എസ്എസ്), അനഘ (ഓട്ടന്‍തുള്ളല്‍, എച്ച്എസ്എസ്), ശിവകാമി അനന്തനാരായണന്‍ (നാടോടി നൃത്തം, എച്ച്എസ്എസ്), അലീന ജേക്കബ് (ഭരതനാട്യം, കേരളനടനം എച്ച്എസ്എസ്), സിയോണ്‍ ജോണ്‍ (ചിത്രരചന, വാട്ടര്‍കളര്‍ എച്ച്എസ്എസ്), ദയ ബാബുരാജ് (കുച്ചുപ്പുടി, എച്ച്എസ്എസ്), കീര്‍ത്ത കൃഷ്ണന്‍ (മോഹിനിയാട്ടം, എച്ച്എസ്എസ്), നിരഞ്ജന ബാലചന്ദ്രന്‍ (പ്രസംഗം മലയാളം, എച്ച്എസ്എസ്), ആനന്ദ് രാജേന്ദ്രന്‍ (പ്രസംഗം ഇംഗ്ലീഷ്, എച്ച്എസ്എസ്), അക്ഷയ് ദാസ് (പദ്യംചൊല്ലല്‍ മലയാളം, എച്ച്എസ്എസ്), എം എസ് സുജന (പദ്യംചൊല്ലല്‍ കന്നട, എച്ച്എസ്എസ്), അബ്ദുറഹ്്മാന്‍ (പ്രസംഗം അറബിക്, എച്ച്എസ്എസ്) എന്നിവരാണ് മാനന്തവാടിയുടെ അഭിമാനതാരങ്ങള്‍. മികച്ച നേട്ടം കൊയ്ത വിദ്യാര്‍ഥികളെ സ്‌കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന ചടങ്ങില്‍ പിടിഎ, അധ്യാപകര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആദരിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ പി ആര്‍ പ്രവീജ് അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. വി കെ തുളസീദാസ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എം അബ്ദുല്‍ അസീസ്, പി ഹരിദാസന്‍, പി വി തോമസ്, ടോണി ജോണ്‍, ശിവസുബ്രഹ്മണ്യന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss