|    Sep 26 Tue, 2017 11:24 am

സംസ്ഥാന എക്‌സൈസ് കലാ-കായിക മേള; തൃശൂരും മലപ്പുറവും മുന്നില്‍

Published : 23rd November 2016 | Posted By: SMR

കണ്ണൂര്‍: രണ്ട് ദിവസമായി പോലിസ് മൈതാനിയിലും മറ്റുമായി നടക്കുന്ന സംസ്ഥാന എക്‌സൈസ് കലാ കായിക മേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും. കായിക മേളയില്‍ 129 പോയിന്റോടെ തൃശൂരാണ് മുന്നില്‍. 122 പോയിന്റുമായി ഏറണാകുളം രണ്ടാം സ്ഥാനത്തും 63 പോയിന്റുമായി മലപ്പുറം മൂന്നാമതുമാണ്. അതേസമയം കലാമേളയില്‍ അഞ്ചിനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 15 പോയിന്റുമായി മലപ്പുറം ജില്ലയാണ് മുന്നില്‍. ഒമ്പത് പോയിന്റുമായി കണ്ണൂര്‍ രണ്ടാമതും എട്ട് പോയിന്റോടെ കോഴിക്കോട് മൂന്നാമതുമാണ്. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നിര്‍വഹിച്ചു. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിങ് അധ്യക്ഷത വഹിച്ചു. വര്‍ധിച്ചു വരുന്ന മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം കുറയ്ക്കാന്‍ ശക്തമായ നടപടികളെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ എക്‌സൈസ് വകുപ്പ് ജാഗ്രതയിലാണ്. എക്‌സൈസിന്റെ മുഖം മാറി. എല്ലാ നിലയിലും ജനങ്ങളുടെ പിന്തുണ എക്‌സൈസ് വകുപ്പിന് കിട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജേയിന്റ് എക്‌സൈസ് കമ്മീഷണര്‍ കെ ഇ ജോസഫ് സന്ദേശം നല്‍കി. സ്‌പോര്‍ട്‌സ് ഓഫിസര്‍ പി ചന്തു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കെ ടി ശശി, ജോ. എക്‌സൈസ് കമ്മീഷണര്‍ പി ജയരാജന്‍, പി വി മുരളികുമാര്‍, അജിത്‌ലാല്‍, വര്‍ഗീസ് ആന്റണി, വി വി സുരേന്ദ്രന്‍ സംസാരിച്ചു. സേമാപനസമ്മേളനം ഇന്നു വൈകീട്ട് ഋഷിരാജ്‌സിങ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിക്കും. സമാപന ദിവസമായ ഇന്ന് അത്‌ലറ്റിക്‌സ് മല്‍സരങ്ങള്‍ളും കലാ മല്‍സരങ്ങളും അരങ്ങേറും. പോലിസ് മൈതാനം, ജിവിഎച്ച്എസ്എസ് സ്‌കൂള്‍, ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയം എന്നിവിടങ്ങളിലായാണു മേള നടക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക