|    May 28 Sun, 2017 4:47 am
FLASH NEWS

സംസ്ഥാന ഇന്റര്‍ ക്ലബ്ബ് അത്‌ലറ്റിക് മീറ്റ്: തിരുവനന്തപുരം സായിയുടെ മുന്നേറ്റം

Published : 11th September 2016 | Posted By: SMR

കൊച്ചി: സംസ്ഥാന ഇന്റര്‍ ക്ലബ്ബ് അത്‌ലറ്റിക് മീറ്റിന്റെ രണ്ടാം ദിനവും തിരുവനന്തപുരം സായിയുടെ മുന്നേറ്റം തുടരുന്നു. 10 സ്വര്‍ണവും 12 വീതം വെള്ളിയും വെങ്കലവുമടക്കം സായിക്ക് ആകെ 231 പോയിന്റുകളുണ്ട്. പത്തു വീതം സ്വര്‍ണവും വെള്ളിയും നേടിയ കോതമംഗലം എം.എ അത്‌ലറ്റിക് അക്കാദമിയാണ് രണ്ടാം സ്ഥാനത്ത് (173.5).
154 പോയിന്റുമായി പാല അല്‍ഫോണ്‍സ് കോളജ് മൂന്നാം സ്ഥാനത്തുണ്ട്. 147 പോയിന്റുള്ള ചങ്ങനാശേരി അസംപ്ഷന്‍ കോളജാണ് തൊട്ടുപിന്നില്‍. ഇന്നലെ 14 റെക്കോഡുകള്‍ക്ക് കൂടി എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചു. 1500 മീറ്ററില്‍  നാല് മിനുറ്റ് 41.30 സെക്കന്റില്‍ ഓടിയെത്തിയ പാലക്കാട് മുണ്ടൂര്‍ സ്‌കൂളിന് വേണ്ടി മല്‍സരിക്കുന്ന പി യു  ചിത്ര  ഇരട്ട റെക്കോഡ് നേടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day