|    Feb 27 Mon, 2017 5:30 pm
FLASH NEWS

സംസ്ഥാന അമേച്വര്‍ നാടകോല്‍സവം കലവൂരില്‍ തുടങ്ങി

Published : 6th January 2017 | Posted By: fsq

മണ്ണഞ്ചേരി: കേരള സംഗീത നാടക അക്കാദമി ദക്ഷിണ മേഖല സംസ്ഥാന അമേച്വര്‍ നാടകോല്‍സവത്തിന് കലവൂരില്‍ തുടക്കമായി. മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ പി എ സി ലളിത അധ്യക്ഷത വഹിച്ചു. പി കെ മേദിനി,അഡ്വ. ഷീനാസനല്‍കുമാര്‍, സേവ്യര്‍ പുല്‍പ്പാട്, ജയന്‍ തോമസ്, കെ ടി മാത്യൂ, തങ്കമണി ഗോപിനാഥ്, പി എ ജുമൈലത്ത്, മനോഹരന്‍ നന്ദികാട്, എന്‍ പി സ്‌നേഹജന്‍ സംസാരിച്ചു. തൃശൂര്‍ കരുന്തലകൂട്ടം അവതരിപ്പിച്ച  നാടന്‍പാട്ടുകളും അരങ്ങേറി.ഇന്ന് തൃശൂര്‍ ദേശാഭിമാനിയുടെ അകടവികടം, നാളെന് കുറ്റൂര്‍ അഭിനയ നാടക സമിതിയുടെ ഏലി ഏലി ലാമ സബക്താനി, എട്ടിന് പാലാരിവട്ടം പെണ്ണരങ്ങ് അവതരിപ്പിക്കുന്ന ഓപ്പണ്‍കപ്പിള്‍, ഒമ്പതിന് ഗുരുവായൂര്‍ നാടകപ്പുര ഒരുക്കുന്ന തോലുകള്‍, 10ന് ഇടപ്പള്ളി അതീതി സ്‌കൂള്‍ ഓഫ് പെര്‍ഫോമന്‍സ് അവതരിപ്പിക്കുന്ന ബോംബെടെയ്‌ലേഴ്‌സ്, 11 ന് ചാലക്കുടി  ചൈതന്യ ആര്‍ട്ട്‌സ് ക്ലബ്ബിന്റെ വയല്‍പൊട്ടന്‍ എന്നിവ അരങ്ങേറും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day