|    Aug 23 Wed, 2017 1:24 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

സംസ്ഥാനഭരണത്തെ ഭയപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി

Published : 6th August 2017 | Posted By: fsq

 

അടൂര്‍: സംസ്ഥാന ഭരണത്തെ ഭയപ്പെടുത്താനാവുമോ എന്ന് ഒരുകൂട്ടര്‍ ശ്രമിച്ചുനോക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് ക്രമസമാധാനനില ഏറ്റവും ഭദ്രമായ സംസ്ഥാനമാണു കേരളം. എന്നാല്‍, ഈ സ്ഥിതിയില്‍ അസഹിഷ്ണുതയുള്ള വര്‍ഗീയശക്തികള്‍ അക്രമാസക്തമായി നീങ്ങുകയാണ്. നാടിനെ കലുഷിതമാക്കാനും ക്രമസമാധാനനില മോശമാണെന്നു വരുത്തിത്തീര്‍ക്കാനുമാണു ശ്രമം. അത് അനുവദിക്കിെല്ലന്ന് അദ്ദേഹം പറഞ്ഞു. അടൂരില്‍ കേരള പോലിസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വിവിധ ഏജന്‍സികള്‍ നടത്തിയ പഠനങ്ങളും റിപോര്‍ട്ടുകളും ഉദ്ധരിച്ച മുഖ്യമന്ത്രി രാജ്യത്തെ ഏറ്റവും മികച്ച ക്രമസമാധാനനില കേരളത്തിലേതാണെന്നു ചൂണ്ടിക്കാണിച്ചു. സ്ത്രീകള്‍, ദുര്‍ബല വിഭാഗങ്ങള്‍ എന്നിവര്‍ക്കെതിരേ അക്രമം കാണിക്കുന്നത് ഏത് ഉന്നതനായാലും അഴിക്കുള്ളിലാവും. പണവും സ്വാധീനവുംകൊണ്ട് അത്തരക്കാര്‍ക്ക് രക്ഷപ്പെടാനാവില്ല. സ്വാതന്ത്ര്യം തന്നിട്ടുണ്ട് എന്നു കരുതി പോലിസ് അത് ദുരുപയോഗം ചെയ്യാന്‍പാടില്ല. ആളുകളെ സദാചാരം പഠിപ്പിക്കാന്‍ പോലിസ് പോവേണ്ടതില്ല. മൂന്നാംമുറയും അഴിമതിയും വച്ചുപൊറുപ്പിക്കില്ല. അത്തരം പരാതികളില്‍ സര്‍ക്കാര്‍ മൃദുസമീപനം കാണിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക