|    May 21 Mon, 2018 10:21 pm

സംസ്ഥാനപാതയില്‍ ഭക്ഷണാവശിഷ്ടം തള്ളി; മാലിന്യക്കൂമ്പാരമായി ഏലപ്പാറ

Published : 28th August 2016 | Posted By: SMR

ഉപ്പുതറ: ഏലപ്പാറയില്‍ ഒന്നാംമൈലില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ റോഡിനു മധ്യത്തില്‍ തള്ളി.വ്യാഴാഴ്ച രാത്രിയാണ് ഭക്ഷണാവശിഷ്ടം ചാക്കിലും പ്ലാസ്റ്റിക് കവറിലുമായി കെട്ടി റോഡിലും സമീപത്തുമായി നിഷേപിച്ചത്. മത്സ്യമാംസങ്ങളാണ് അവശിഷ്ടങ്ങളില്‍ കൂടുതലും.കഴിഞ്ഞ കുറെ ദിവസങ്ങളായി രാത്രി കാലങ്ങളില്‍ ഇവിടെ ഭക്ഷണാവശിഷ്ടം തള്ളുന്നത് പതിവാണ്.രാത്രിയിലായതിനാല്‍ മാലിന്യം തള്ളുന്നത് ആരും കാണാറില്ല. ദുര്‍ഗന്ധം കാരണം ഇതുവഴി മൂക്ക് പൊത്തിവേണം യാത്ര ചെയ്യാന്‍.
പഞ്ചായത്ത് ശേഖരിക്കുന്ന മാലിന്യവും ഏലപ്പാറ മൂന്നാം മൈലില്‍ റോഡരികിലാണ് നിക്ഷേപിക്കുന്നത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. കോടതി ഉത്തരവ് പോലും കാറ്റില്‍ പറത്തിയാണ് മൂന്നാം മൈലില്‍ പഞ്ചായത്ത് മാലിന്യം നിക്ഷേപിക്കുന്നത് തുടരുന്നത്.ഈ മാലിന്യം ഒഴുകി ഏലപ്പാറ ആറ്റിലേക്കാണ് എത്തുന്നത്.ഏലപ്പാറ ആറ് പെരിയാറ്റിലേക്കും ഒഴുകിയെത്തും.ഏലപ്പാറ,അയ്യപ്പന്‍കോവില്‍ ഉപ്പുതറ പഞ്ചായത്തുകളില്‍ പെരിയാറ്റിലും ഏലപ്പാറ ആറ്റിലുമായി ഇരുപതോളം ചെറുതും വലുതുമായ കുടിവെള്ള പദ്ധതികളാണ് പ്രവര്‍ത്തിക്കുന്നത്. ഏലപ്പാറയിലെ മാലിന്യനിക്ഷേപം കാരണം രോഗഭീഷണിയിലാണ് പ്രദേശത്തെ ജനങ്ങള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss