|    Jan 20 Fri, 2017 5:26 pm
FLASH NEWS

സംസ്ഥാനപാതകളിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കാന്‍ നിര്‍ദേശം

Published : 8th October 2016 | Posted By: Abbasali tf

പാലക്കാട്: സംസ്ഥാന പാതകളിലെ അനധികൃത കൈയേറ്റം ഒഴിപ്പിച്ച് ഗതാഗതം സൗകര്യം സുഗമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാര്‍ക്കാട് അഡീഷനല്‍ തഹസില്‍ദാര്‍മാര്‍ക്ക് ഒറ്റപ്പാലം സബ് കലക്ടര്‍ നിര്‍ദേശം നല്‍കി. ഒറ്റപ്പാലം റവന്യൂ ഡിവിഷനിലൂടെ കടന്നുപോകുന്ന സംസ്ഥാന പാതകളായ പട്ടാമ്പി- പാലക്കാട്, ഒറ്റപ്പാലം- ചെര്‍പ്പുളശേരി, ഒറ്റപ്പാലം- മണ്ണാര്‍ക്കാട് റോഡുകളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് സര്‍ക്കാര്‍ പുറമ്പോക്കിലെ അനധികൃതമായ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത്. പട്ടാമ്പി- പാലക്കാട് സംസ്ഥാന പാതയിലെ പട്ടാമ്പി ടൗണ്‍, പള്ളി, മേലെ പട്ടാമ്പി, ഓങ്ങല്ലൂര്‍, വാടാനാംകുറുശി, കുളപ്പുള്ളി, പൊതുവാള്‍, ചുഡുവാലത്തൂര്‍, എസ് എം പി ഷൊര്‍ണ്ണൂര്‍ ടൗണ്‍, പോസ്റ്റോഫിസ് റോഡ്, കൂനത്തറ സ്‌കൂള്‍, വാണിയംകുളം -കയിലിയാട്, വാണിയംകുളം ടൗണ്‍, മനീശേരി, തൃക്കംങ്ങോട്, വള്ളുവനാട്, കണ്ണിയംപുറം, ഒറ്റപ്പാലം ടൗണ്‍, പള്ളിക്കയറ്റം, ഈസ്റ്റ് ഒറ്റപ്പാലം, ചുനങ്ങാട് റോഡ്, പാലപ്പുറം, ലക്കിടി- പേരൂര്‍, പത്തിരിപ്പാല, ഒറ്റപ്പാലം – ചെര്‍പ്പുളശേരി പാതയിലെ ഒറ്റപ്പാലം ടൗണ്‍, വരോട്, കോതകുര്‍ശി, തൃക്കിടീരി, ചെര്‍പ്പുളശേരി ടൗണ്‍, ഒറ്റപ്പാലം- മണ്ണാര്‍ക്കാട് പാതയിലെ മലപ്പുറം, പിലാത്തറ, അമ്പലപ്പാറ, കടമ്പൂര്‍, പൂക്കോട്ടുകാവ്, കല്ലുവഴി, മംഗലാംകുന്ന്, തിരുവാഴിയോട്, ശ്രീകൃഷ്ണപുരം ആശുപത്രി. സൊസൈറ്റിപ്പടി, ചന്തപ്പുര, ഷെഡ്ഡുംകുന്ന്, കരിമ്പുഴ, തോട്ടര, കോട്ടപ്പുറം, കുലുക്കിലിയാട്, ആര്യമ്പാവ്, വട്ടമ്പലം, കുമരംപുത്തൂര്‍, ചുങ്കം, കോളജ്, മണ്ണാര്‍ക്കാട് ടൗണ്‍ എന്ന് തുടങ്ങി ചെറുതും വലുതുമായ കവലകളിലെല്ലാം തന്നെ വന്‍തോതില്‍ പുറമ്പോക്ക് കൈയേറ്റം നടന്നതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍തന്നെ പട്ടാമ്പി ടൗണ്‍ , മേലെ പട്ടാമ്പി, കുളപ്പുള്ളി, ഷൊര്‍ണ്ണൂര്‍ പോസ്റ്റ് ഓഫിസ് റോഡ്, വാണിയംകുളം, കണ്ണിയംപുറം, ഒറ്റപ്പാലം ടൗണ്‍, മംഗലാംകുന്ന്, വരോട്, തൃക്കിടീരി, പൂളക്കുണ്ട്, പിലാത്തറ എന്നിവിടങ്ങളില്‍ സാരമായ അനധികൃതമായ കൈയേറ്റങ്ങളുണ്ടെന്നും ബോധ്യപ്പെട്ടിട്ടുണ്ട്. ഇവയൊക്കെ ഗതാഗതക്കുരുക്കിന് കാരണമാക്കുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കേരള ഭൂസംരക്ഷണനിയമം 1957 ലെ വകുപ്പ്(4)(1 എ) പ്രകാരം എല്ലാ പൊതുനിരത്തുകളിലും തെരുവുകളും ഇടവഴികളും ഊട് വഴികളും പാലങ്ങളും ചിറകളും അവയുടെ മീതെയുള്ളതോ അവക്കരികെയുള്ളതോ ആയ വേലികളും പുറമ്പോക്ക് എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നതാണ്. ഇത് അനുവാദമില്ലാതെ കൈവശം വെക്കുന്നത് നിയമവിധേയമല്ലെന്ന് വകുപ്പ്( 5ല്‍) നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ആയതിനാല്‍ മേല്‍പ്പറഞ്ഞ കവലകളിലും റോഡിനിരുവശവും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളും ഫള്കസുകളും കടകളുടേയും വീടുകളുടെയും മറ്റു സ്ഥാപനങ്ങളില്‍ നിന്നും റോഡിലേക്ക് ഇറക്കി കെട്ടിയിട്ടുള്ള താല്‍ക്കാലികമായോ സ്ഥിരമായതോ ആയ എല്ലാ നിര്‍മിതികളും ഈ മാസം മുപ്പത്തിയൊന്നിനകം അതാത് കക്ഷികള്‍ സ്വമേധയാ പൊളിച്ച് മാറ്റണമെന്നും അല്ലാത്തപക്ഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും സബ് കലക്ടര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക