|    Apr 26 Thu, 2018 3:12 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സംസ്ഥാനപദവി: ഡല്‍ഹിയില്‍ സര്‍വേ നടത്തും- കെജ്‌രിവാള്‍

Published : 18th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹിക്ക് പ്രത്യേക സംസ്ഥാനപദവി വേണമെന്നതു സംബന്ധിച്ച് അഭിപ്രായ വോട്ടെടുപ്പ് നടത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. എന്നാല്‍ ഇതൊരു ജനഹിത പരിശോധനയായിരിക്കില്ലെന്നും മറിച്ച് അഭിപ്രായ സര്‍വേ മാത്രമായിരിക്കുമെന്നും രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ‘ടോക് ടു എകെ’എന്ന ആശയവിനിമയ പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹിയിലെ ഭൂമിയും പോലിസും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന് കീഴില്‍ വരണമോ എന്ന് ജനങ്ങളോട് ചോദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ഹിതപരിശോധന നടത്തുമെന്ന് കെജ്‌രിവാള്‍ നേരത്തേ പറഞ്ഞിരുന്നു. ബ്രിട്ടനിലെ ഹിതപരിശോധനയുടെ തൊട്ടുപിന്നാലെയായിരുന്നു കെജ്‌രിവാളിന്റെ പ്രസ്താവന.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss