|    Aug 18 Sat, 2018 5:49 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

സംസ്ഥാനത്ത് 6 പുതിയ വാഹന രജിസ്‌ട്രേഷന്‍ കോഡുകള്‍ കൂടി

Published : 4th August 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്തെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ കോഡുകളില്‍ ഇനി ആറെണ്ണംകൂടി. പുതുതായി രൂപീകരിച്ച ആറു സബ് ആര്‍ടി ഓഫിസുകള്‍ക്കായി കെഎല്‍ 74 മുതല്‍ കെഎല്‍ 79 വരെയാണ് അനുവദിച്ചത്. കാട്ടാക്കട 74, തൃപ്രയാര്‍ 75, നന്മണ്ട 76, പേരാമ്പ്ര 77, ഇരിട്ടി 78, വെള്ളരിക്കുണ്ട് 79 എന്നിങ്ങനെയാണ് പുതിയ കോഡുകള്‍. ഈ ആറിടങ്ങളില്‍ പുതിയ സബ് ആര്‍ടി ഓഫിസുകള്‍ ആരംഭിക്കാന്‍ ഫെബ്രുവരിയില്‍ തീരുമാനിച്ചിരുന്നു. നിലവില്‍ കെഎല്‍ 01 മുതല്‍ കെഎല്‍ 73 വരെയാണ് 17 ആര്‍ടി ഓഫിസുകള്‍ക്കും 61 സബ് ആര്‍ടി ഓഫിസുകള്‍ക്കുമായി നല്‍കിയിട്ടുള്ളത്.
കെഎല്‍ 15 കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കുള്ളതാണ്. പുതിയ പ്രഖ്യാപനത്തോടെ കെഎല്‍ 11 അടക്കം കോഴിക്കോട് ജില്ലയില്‍ രണ്ടു ഫാന്‍സി നമ്പറായി. പേരാമ്പ്ര സബ് ആര്‍ടി ഓഫിസിന് 77 എന്ന ഫാന്‍സി നമ്പര്‍ ലഭിച്ചതോടെയാണ് ഇത്. കോഡിനുശേഷം വരുന്ന 1 മുതല്‍ 9999 വരെയുള്ള നമ്പറുകള്‍ വാഹന ഉടമ തിരഞ്ഞെടുക്കുകയാണെങ്കില്‍ 3000 രൂപയാണു ഫീസ്. ഒന്നിലേറെ ആവശ്യക്കാര്‍ വന്നാല്‍ ലേലത്തിലൂടെ നമ്പര്‍ നല്‍കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss