|    Aug 22 Wed, 2018 10:01 am
FLASH NEWS
Home   >  Todays Paper  >  page 10  >  

സംസ്ഥാനത്ത് 1600 ഓണം-ബക്രീദ് ചന്തകള്‍ സംഘടിപ്പിക്കും: പി തിലോത്തമന്‍

Published : 4th August 2018 | Posted By: kasim kzm

കൊച്ചി: സംസ്ഥാനത്ത് 1600 ഓണം-ബക്രീദ് ചന്തകള്‍ സംഘടിപ്പിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. എറണാകുളം പ്രസ്‌ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.14345 റേഷന്‍ കടകള്‍, 1580ല്‍പരം സപ്ലൈകോ മാവേലി സ്റ്റോറുകള്‍, ഹോര്‍ട്ടികോര്‍പ് തുടങ്ങിയവയെല്ലാം ഒരുങ്ങിക്കഴിഞ്ഞു.
ജില്ലാ കേന്ദ്രങ്ങളിലും താലൂക്ക് തലത്തിലുമെല്ലാം ഓണം-ബക്രീദ് വിപണനമേള എന്ന പേരില്‍ വിപുലമായിട്ടായിരിക്കും മേളകള്‍ സംഘടിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രത്തില്‍ നിന്നുളള റേഷന്‍ വിഹിതം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ കണ്ട് നിവേദനം നല്‍കിയെങ്കിലും വര്‍ധന വരുത്താന്‍ കേന്ദ്രം തയ്യാറായിട്ടില്ല. ഓണക്കാലത്ത് മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് അരി വര്‍ധിപ്പിച്ചു നല്‍കുന്നത് ആലോചിക്കും.
ഏറ്റവും ഗുണമേന്മയുള്ള അരിയാണ് കുറഞ്ഞ വിലയില്‍ ഓണം, ബക്രീദ് ചന്തകളിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്. ഓണത്തോട് അനുബന്ധിച്ച് എല്ലാ കാര്‍ഡുടമകള്‍ക്കും ഒരു കിലോഗ്രാം പഞ്ചസാര 21 രൂപ നിരക്കില്‍ നല്‍കും.
എഎവൈ കുടുംബങ്ങള്‍ക്ക് ഇത് തുടര്‍ന്നും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. എഎവൈ കാര്‍ഡുടമകള്‍ക്ക് അവശ്യസാധനങ്ങള്‍ അടങ്ങിയ ഓണക്കിറ്റും റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss