|    May 23 Tue, 2017 10:49 am
FLASH NEWS

സംസ്ഥാനത്ത് സൈബര്‍ ക്രൈംബ്രാഞ്ച് രൂപീകരിക്കും: മുഖ്യമന്ത്രി

Published : 30th September 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് സൈബര്‍ കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സൈബര്‍ ക്രൈംബ്രാഞ്ച് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കുള്ള മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വിവിധ ജില്ലകളില്‍ ഐടിയുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന പുതിയൊരു സംവിധാനമായിരിക്കും ഇത്. സിബിസിഐഡി, എസ്ബിസിഐഡി വിഭാഗങ്ങള്‍ പോലെയാവും സൈബര്‍ ക്രൈംബ്രാഞ്ച് പ്രവര്‍ത്തിക്കുക.
പ്രഫഷനല്‍ സ്വാതന്ത്ര്യം നല്‍കിയതോടുകൂടി പോലിസ് കൂടുതല്‍ കാര്യക്ഷമമായിക്കഴിഞ്ഞു. എടിഎം കേസ്, ജിഷാ വധം, ഏറ്റുമാനൂര്‍ കൊലക്കേസ് എന്നിവ തെളിയിക്കാന്‍ കഴിഞ്ഞത് ഇതിന് ഉദാഹരണങ്ങളാണ്.
കേസന്വേഷണത്തില്‍ ബാഹ്യ രാഷ്ട്രീയശക്തികള്‍ ഇടപെടാതിരിക്കാന്‍ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. കെട്ടിവച്ച ചിറകു സ്വതന്ത്രമാക്കിയതുപോലെയാണു പോലിസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, സേനയിലെ കുറ്റക്കാര്‍ക്കെതിരേ കര്‍ശനമായ നടപടിയുമുണ്ടാവും. കൊക്കൂണ്‍ പരിപാടിയില്‍ അവതാരകയോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥനെതിരേ കര്‍ശന നടപടിയെടുത്തത് ഇതിന് ഉദാഹരണമാണ്.
അന്വേഷണത്തിനിടയില്‍ ഒരാളും കസ്റ്റഡിയില്‍ മരിക്കാന്‍ പാടില്ല. അങ്ങനെയുണ്ടായാല്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day