|    Jul 22 Sat, 2017 12:15 am
FLASH NEWS
Home   >  Kerala   >  

സംസ്ഥാനത്ത് ശക്തമായ മഴ; തിരുവനന്തപുരത്തും ആലപ്പുഴയിലും കടലാക്രമണം

Published : 17th May 2016 | Posted By: swapna en

kadalakramnam

തിരുവനന്തപുരം:  സംസ്ഥാനത്ത് മിക്കയിടങ്ങളിലും കനത്ത മഴ. തെക്കന്‍ ജില്ലകളിലാണ് മഴ കൂടുതല്‍. തിരുവനന്തപുരത്തും ആലപ്പുഴയിലും ശക്തമായ കടലാക്രമണം ഉണ്ടായി. ആലപ്പുഴയില്‍ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, അമ്പലപ്പുഴ, മേഖലയിലാണ് രൂക്ഷമായ കടലാക്രമണം തുടരുന്നത്. 116 വീടുകള്‍ തകര്‍ന്നു. ഇവരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി.ചെല്ലാനം മുതല്‍ ചേര്‍ത്തല വരെയുള്ള ഭാഗങ്ങളില്‍ കടല്‍ക്ഷോഭം ശക്തമാണ്.  മഴ ശക്തമായതിനെ തുടര്‍ന്ന്  മല്‍സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇന്ന് മുതല്‍ 20 വരെ വ്യാപകമായി മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദമാണ് മഴയ്ക്ക് കാരണം. തിരുവനന്തപുരം ജില്ലയില്‍ ചെറിയതുറ, വലിയതുറ എന്നിവിടങ്ങളിലാണ്  കടലാക്രമണം ശക്തമായത്.ഇവിടെ 20 വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി.  തൃക്കുന്നപ്പുഴയില്‍ കടല്‍ കയറിയ സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങാന്‍ തഹസീല്‍ദാര്‍മാര്‍ക്ക് ജില്ലാകലക്ടര്‍ നിര്‍ദേശം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക