|    Sep 25 Mon, 2017 9:57 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സംസ്ഥാനത്ത് വ്യാജ ലോട്ടറി വ്യാപകമെന്ന് ക്രൈംബ്രാഞ്ച്

Published : 21st November 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജലോട്ടറി അച്ചടിയും വില്‍പ്പനയും വ്യാപകമാണെന്ന് ക്രൈംബ്രാഞ്ച് റിപോര്‍ട്ട്. ലോട്ടറി ഓഫിസുകളില്‍ കെട്ടുകണക്കിനു വ്യാജലോട്ടറികള്‍ കെട്ടിക്കിടക്കുന്നതായും കണ്ടെത്തി. വ്യാജന്മാര്‍ സര്‍ക്കാരിന്റെ സമ്മാനത്തുക വാങ്ങിയെന്ന് സൂചനയുണ്ടെന്നും ക്രൈംബ്രാഞ്ചിന്റെ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു.
കേസിന്റെ പ്രാഥമികറിപോര്‍ട്ട് ക്രൈംബ്രാഞ്ച് ഡിജിപിക്ക് കൈമാറി. എന്നാല്‍, സംസ്ഥാനത്ത് വ്യാജലോട്ടറി അച്ചടിക്കുന്നുവെന്ന ക്രൈംബ്രാഞ്ച് റിപോര്‍ട്ടിന്‍മേല്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. വ്യാജലോട്ടറിയുടെ അച്ചടി വിദേശത്തും നടക്കുന്നുണ്ടെന്ന് സംശയമുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണത്തിനു ഇന്റര്‍പോളിന്റെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.
വ്യാജലോട്ടറികള്‍ അച്ചടിക്കാന്‍ സര്‍ക്കാര്‍ പ്രസ്സിലെ പ്ലേറ്റുകള്‍  ജീവനക്കാരുടെ അറിവോടെയാണ് കടത്തുന്നതെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.
വ്യാജലോട്ടറികള്‍ സംസ്ഥാനത്ത് വളരുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ധനമന്ത്രി തോമസ് ഐസക്കാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഐജി ബല്‍റാംകുമാര്‍ ഉപാധ്യയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. അന്വേഷണത്തില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം കേന്ദ്രീകരിച്ച് നിരവധി വ്യാജലോട്ടറി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പോലിസിന് വിവരം ലഭിച്ചു. അതിനിടെ, വ്യാജലോട്ടറിയുമായി ബന്ധപ്പെട്ട് പാറശാലയില്‍നിന്നും ഒരു പരാതി പോലിസിന് ലഭിച്ചു. കാരുണ്യപ്ലസ്സിന്റെ പുതിയ സീരിയസിലെ ഒരേ നമ്പറിലുള്ള സമ്മാനാര്‍ഹമായ രണ്ടുലോട്ടറികളാണ് എജന്‍സിയുടമയ്ക്ക് ലഭിച്ചത്. രണ്ടുലോട്ടറിയും കൈമാറിയതിനെത്തുടര്‍ന്ന് പോലിസ്  അന്വേഷണം തുടങ്ങി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക