|    Oct 21 Sat, 2017 10:56 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സംസ്ഥാനത്ത് വൈദ്യുതി ലഭ്യമല്ലാത്തത് 2,77,210 വീടുകളില്‍

Published : 2nd August 2017 | Posted By: fsq

 

പത്തനംതിട്ട:  സമ്പൂര്‍ണമായി വൈദ്യുതീകരിച്ചതിന്റെ പ്രഖ്യാപനം നടത്തിയ കേരളത്തില്‍ വൈദ്യുതീകരിക്കാത്ത 2,77,210 വീടുകളുണ്ടെന്ന് ഭക്ഷ്യവകുപ്പിന്റെ വെബ്സൈറ്റില്‍ പറയുന്നതായി ഇന്ത്യാ റേഷന്‍ ഡീലേഴ്സ് അസോസിയേഷ ന്‍. റേഷന്‍ വ്യാപാരികളുടെ വേതനം സംബന്ധിച്ച് മുഖ്യമന്ത്രിയുമായി നടത്തിയ ഒത്തുതീര്‍പ്പു വ്യവസ്ഥ പ്രകാരം 16,000 മുതല്‍ 47,000 രൂപ വരെ മാസവേതനം നല്‍കാന്‍ തീരുമാനം എടുത്തിരുന്നു. എന്നാല്‍, ഇത് സംബന്ധിച്ച് ഉത്തരവിറക്കാതെ ഉദ്യോഗസ്ഥര്‍ നീട്ടിക്കൊണ്ടു പോവുകയാണ്.  ഓണത്തിനുമുമ്പ്  വേതനം വര്‍ധിപ്പിച്ച് ഉത്തരവിറക്കിയില്ലെങ്കില്‍ റേഷന്‍ വ്യാപാരികള്‍ 11 മുതല്‍ പണിമുടക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എ ആര്‍ ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക