|    Dec 15 Sat, 2018 12:01 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സംസ്ഥാനത്ത് വില്‍ക്കുന്ന 45 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് നിരോധനം

Published : 2nd June 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്ത് വില്‍ക്കുന്ന 45 കമ്പനികളുടെ വെളിച്ചെണ്ണയുടെ വില്‍പന സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ നിരോധിച്ചു. പരിശോധനയില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനവ്യാപകമായ വില്‍പനയാണ് നിരോധിച്ചത്.  മായം ചേര്‍ത്ത വസ്തുക്കള്‍ ലാബ് റിപോര്‍ട്ട് ലഭിച്ച് 24 മണിക്കൂറിനകം കടകളില്‍ നിന്നു പിന്‍വലിക്കണമെന്നും പുതിയ ഉത്തരവില്‍ പറയുന്നു.
കേരമാതാ കോക്കനട്ട് ഓയില്‍, കേരള നന്മ കോക്കനട്ട് ഓയില്‍, വെണ്‍മ പ്യുവര്‍ കോക്കനട്ട് ഓയില്‍, കേരസമ്പൂര്‍ണം കോക്കനട്ട് ഓയില്‍, കേര ചോയ്‌സ് കോക്കനട്ട് ഓയില്‍, കേര നാളികേര വെളിച്ചെണ്ണ ഗോള്‍ഡ് കോക്കനട്ട് ഓയില്‍, കേസരി കോക്കനട്ട് ഓയില്‍, കേരം വാലി കോക്കനട്ട് ഓയില്‍, കേര നട്ട്‌സ് കോക്കനട്ട് ഓയില്‍, കേരള രുചി കോക്കനട്ട് ഓയില്‍, കോക്കനട്ട് ടേസ്റ്റി കോക്കനട്ട് ഓയില്‍, കേരാമൃതം കോക്കനട്ട് ഓയില്‍, കേര കൂള്‍ കോക്കനട്ട് ഓയില്‍, കേര കുക്ക് കോക്കനട്ട് ഓയില്‍, കേര ഫൈന്‍ കോക്കനട്ട് ഓയില്‍, മലബാര്‍ കുറ്റിയാടി കോക്കനട്ട് ഓയില്‍, കെഎം സ്‌പെഷ്യല്‍ കോക്കനട്ട് ഓയില്‍, ഗ്രാന്‍ഡ് കോക്കോ കോക്കനട്ട് ഓയില്‍, മലബാര്‍ ഡ്രൂപ്‌സ്, കേര സുപ്രീം നാച്വറല്‍ കോക്കനട്ട് ഓയില്‍, കേരളീയ നാട് കോക്കനട്ട് ഓയില്‍, കേര സ്‌പെഷ്യല്‍ കോക്കനട്ട് ഓയില്‍, കേര പ്യുവര്‍ ഗോള്‍ഡ്, അഗ്രോ കോക്കനട്ട് ഓയില്‍, കുക്ക്‌സ് പ്രൈഡ് കോക്കനട്ട് ഓയില്‍, എസ്‌കെഎസ് ഡ്രോപ് ഓഫ് നാച്വറല്‍ ആയുഷ്, ശ്രീ കീര്‍ത്തി, കെല്‍ഡ, കേരള്‍ കോക്കനട്ട് ഓയില്‍, വിസ്മയ കോക്കനട്ട് ഓയില്‍, എഎസ് കോക്കനട്ട് ഓയില്‍, പിവിഎസ് തൃപ്തി പ്യുവര്‍ കോക്കനട്ട് ഓയില്‍, കാവേരി ബ്രാന്‍ഡ്, കോക്കോ മേന്‍മ, അന്നപൂര്‍ണ നാടന്‍ വെളിച്ചെണ്ണ, കേര ടേസ്റ്റി, കേര വാലി, ഫാമോസ്, ഹരിതഗിരി, ഓറഞ്ച്, എന്‍കെ ജനശ്രീ, കേര നൈസ് കോക്കനട്ട് ഓയില്‍, മലബാര്‍ സുപ്രിം, ഗ്രാന്‍ഡ് കുറ്റിയാടി കോക്കനട്ട് ഓയില്‍, കേരള റിച്ച് കോക്കനട്ട് ഓയില്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss