സംസ്ഥാനത്ത് റെയില്‍വേ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്
Published : 5th February 2016 | Posted By: G.A.G

representational Image
തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ റെയില്വേസ്റ്റേഷനുകളില് റെയില്‍വേ ജീവനക്കാരുടെ മിന്നല്‍പണിമുടക്ക്.
ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ടിടിഇ ജയകുമാറിനെ മറ്റൊരു ടിടിഇ മര്‍ദിച്ചുവെന്നാരോപിച്ചാണ് ഒരു വിഭാഗം ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്.
മര്‍ദിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ടിടിഇ മാരും മറ്റ് ജീവനക്കാരും പണിമുടക്കുകയായിരുന്നു. പ്രശ്നം പരിഹരിക്കാന്‍ നടത്തിയ ആദ്യ ചര്‍ച്ച പരാജയപ്പെട്ടു. പലയിടത്തും ഇന്‍ഫര്‍മേഷന്‍ കൗണ്ടറും ടിക്കറ്റ് കൗണ്ടറുകളും അടഞ്ഞു കിടന്നത് ജനങ്ങളെ വലച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.