|    Mar 26 Sun, 2017 1:04 pm
FLASH NEWS

സംസ്ഥാനത്ത് രണ്ടുദിവസം കൂടി കനത്ത മഴ

Published : 11th October 2015 | Posted By: RKN

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുദിവസംകൂടി കനത്ത മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരളത്തിലും ലക്ഷദ്വീപിലും ഇന്നലെ സാമാന്യം വ്യാപകമായി മഴയുണ്ടായി. കരിപ്പൂര്‍, അങ്ങാടിപ്പുറം, വര്‍ക്കല-6 സെ.മീ, പെരിന്തല്‍മണ്ണ, ചേര്‍ത്തല, കൊല്ലം-5 സെ.മീ, കായംകുളം, വെള്ളായണി-4 സെ.മീ, തിരുവനന്തപുരം, കോഴിക്കോട്, പുനലൂര്‍, മഞ്ചേരി, പിറവം, കോന്നി-3 സെ.മീ. വീതവും മഴ രേഖപ്പെടുത്തി. ഇന്നും നാളെയും കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ട്.

ഈമാസം 14വരെ കേരളത്തില്‍ സാമാന്യം വ്യാപകമായും ലക്ഷദ്വീപില്‍ ചില സ്ഥലങ്ങളിലും മഴയുണ്ടാവുമെന്നാണു വിലയിരുത്തല്‍. അറബിക്കടലില്‍ കര്‍ണാടക തീരത്തും ബംഗാള്‍ ഉള്‍ക്കടലില്‍ പശ്ചിമബംഗാള്‍ തീരത്തും ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെത്തുടര്‍ന്നാണു സംസ്ഥാനത്ത് മഴ ശക്തമായത്. ഇന്നലെ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഗോവയില്‍ നിന്ന് 430 കിലോമീറ്റര്‍ പടിഞ്ഞാറേയ്ക്കു നീങ്ങിയിട്ടുണ്ട്. അതിനാല്‍, അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളതീരത്തും ലക്ഷദ്വീപിലും ഇടിയോടുകൂടിയ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ ആഴക്കടലില്‍ പോവരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്.

(Visited 55 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക